സ്വകാര്യ പണമിടപാട് സ്ഥാപനത്തിൻ്റെ ഭീഷണിയെ തുടർന്ന് സ്ത്രീ ആത്മഹത്യ ചെയ്തു സംഭവത്തിൽ പ്രതിഷേധം കടുപ്പിച്ച് ഡിവൈഎഫ്ഐ. മരിച്ച കൊടുമൺ സ്വദേശി ലീലയുടെ കുടുംബത്തിന് നഷ്ടപരിഹാരം ഈസാഫ് മൈക്രോ ഫിനാൻസ് അധികൃതർ നൽകണം. അതോടൊപ്പം കുറ്റക്കാർക്കെതിരെ ശക്തമായ നടപടി പൊലീസ് സ്വീകരിച്ചില്ലെങ്കിൽ സമരം ഇസാഫ് ബാങ്കിന്റെ ജില്ലയിലെ മുഴുവൻ ശാഖകൾക്കു മുമ്പിലേക്ക് വ്യാപിപ്പിക്കുമെന്നും ഡിവൈഎഫ്ഐ നേതാക്കൾ പറഞ്ഞു.തിങ്കളാഴ്ചയാണ് കൊടുമണ്ണിലെ ലീല ആത്മഹത്യ ചെയ്തു. ഇസാഫ് മൈക്രോഫിനാസിൽ നിന്നായിരുന്നു ലീല വായ്പ്പെടുത്തത്. സ്ഥാപനത്തിൻറെ ഭീഷണി തുടർന്നാണ് ലീലയുടെ ആത്മഹത്യ പരാതി. യൂസഫ് ബാങ്കിന്റെ പത്തനംതിട്ട ശാക്കിയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ബി നിസാം ഉദ്ഘാടനം ചെയ്തു.Also read: അതിന് ഇടവേളകളോ ഒഴിവോ ഇല്ല…’ഹൃദയപൂര്‍വ്വം’; വി എസിനെ കാണാന്‍ കേരളം ആലപ്പുഴയിലേയ്ക്ക് ഒഴുകിയ ദിവസവും മെഡിക്കല്‍ കോളേജില്‍ പൊതിച്ചോര്‍ മുടക്കാതെ ഡിവൈഎഫ്ഐമൈക്രോ ഫിനാൻസിന്റെ ജീവനക്കാർ തങ്ങളെ തടഞ്ഞുവെച്ചു എന്ന മരിച്ച ലീലയുടെ മകൻ ദീപു പറഞ്ഞു. കൂട്ട ആത്മഹത്യ ശ്രമമാണ് കൊടുമണ്ണിൽ നടന്നത്. ലീലയക്ക് ആത്മഹത്യക്ക് ശ്രമിച്ച ലില്ലിയുടെ ഭർത്താവും മകനും കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.The post സ്വകാര്യ പണമിടപാട് സ്ഥാപനത്തിൻ്റെ ഭീഷണിയെ തുടർന്ന് സ്ത്രീ ആത്മഹത്യ ചെയ്ത സംഭവം: പ്രതിഷേധം കടുപ്പിച്ച് ഡിവൈഎഫ്ഐ appeared first on Kairali News | Kairali News Live.