നെഞ്ചിനകത്ത് ലാലേട്ടൻ എന്ന പാട്ട് തിയറ്ററിൽ വലിയ ഓളമുണ്ടാക്കും എന്ന് സ്ക്രിപ്റ്റ് റീഡിങ് സമയത്തേ ഉറപ്പായിരുന്നു എന്ന് നടൻ അശ്വൻ ജോസ്. കട്ട ലാലേട്ടൻ ഫാനായി പെർഫോം ചെയ്യണം എന്നായിരുന്നു ഡിജോ പറയാറ്. പക്ഷെ, താൻ ഒരു വലിയ മമ്മൂട്ടി ആരാധകനാണെന്നും പെർഫോം ചെയ്യുമ്പോൾ മുഴുവൻ മോഹൻലാൽ ആരാധകനായ തന്റെ സഹോദരനുമായി അടി ഉണ്ടാക്കിയതാണ് ഓർമ്മ വന്നിരുന്നതെന്നും അശ്വിൻ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.അശ്വിൻ ജോസിന്റെ വാക്കുകൾക്വീൻ എന്ന സിനിമയ്ക്ക് വേണ്ടി ഞങ്ങൾ എട്ട് പേരെ ഓഡീഷൻ ചെയ്ത് എടുത്ത ശേഷം ഡിജോ ജോസ് ആന്റണി സ്ക്രിപ്റ്റ് റീഡിങ് സെഷൻ നടത്തിയിരുന്നു. അപ്പോൾ ഈ സീൻ വന്നു, ഷർട്ട് ഔരി പാട്ട് പാടുന്നു എന്നൊക്കെ എക്സ്പ്ലെയിൻ ചെയ്യുന്നു. അപ്പൊ തന്നെ എല്ലാവരും എന്നെ നോക്കി. ഞാൻ മറ്റുള്ളവരെയും. അപ്പൊ തന്നെ എനിക്ക് മനസിലായി, എനിക്കൊരു ഹിറ്റ് സീൻ കിട്ടി എന്ന്. കാരണം, അവിടെ ലാലേട്ടന്റെ പേരാണ് മറ്റുള്ളവർക്ക് ഹൈ കൊടുക്കുന്നത്. ഞാൻ റിലീസിന് മുമ്പ് ഇക്കാര്യം ആരോടും പറഞ്ഞിരുന്നില്ല. റിലീസ് ദിവസം കൂട്ടുകാരോട് പറഞ്ഞു പടം തുടങ്ങി അഞ്ചാം മിനിറ്റിൽ തിയറ്റർ നിന്നു കത്തുന്ന ഒരു സീൻ വരും, അതിന്റെ ഒരു റീസൺ ഞാനായിരിക്കും എന്ന്. അപ്പൊ അവർ, ഇത്രേം കോൺഫിഡൻസോ എന്ന മട്ടിൽ എന്നെ നോക്കിയിരുന്നു. പക്ഷെ, അത് കരുതിയ പോലെത്തന്നെ സംഭവിച്ചു.ഞാനൊരു കട്ട മമ്മൂട്ടി ആരാധകനാണ്. ഈ സീൻ വിവരിച്ച് തരുമ്പോൾ, നീ ഒരു ലാലേട്ടൻ ആരാധകനായി പെർഫോം ചെയ്യണം എന്നൊക്കെ ഡിജോ പറയുന്നുണ്ടായിരുന്നു. പക്ഷെ, എനിക്ക് മനസിൽ അപ്പോൾ വന്ന വിഷ്വലുകൾ, ലാലേട്ടൻ ഫാനായ ചേട്ടനുമായി അടി കൂടുന്ന സീനുകളാണ്. പക്ഷെ, പെർഫോം ചെയ്യുന്ന സമയത്ത് അത്രയ്ക്ക് ഉറപ്പായിരുന്നു, തിയറ്ററിൽ ഇത് തരംഗമാകും എന്ന്.