ഉപരാഷ്ട്രപതിയുടെ രാജിയിൽ പ്രക്ഷുബ്ധമായി പാര്‍ലമെന്റ്; പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് ഇരുസഭകളും ഇന്നത്തേക്ക് പിരിഞ്ഞു

Wait 5 sec.

ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിലും ഉപരാഷ്ട്രപതിയുടെ രാജിയിലും പ്രക്ഷുബ്ധമായി പാര്‍ലമെന്റ്. പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് ഇരുസഭകളും ഇന്നത്തേക്ക് പിരിഞ്ഞു. ഉപരാഷ്ട്രപതിയുടെ രാജി പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാനാവില്ലെന്ന് രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവംശ് നാരായണന്‍ സിംഗ് നിലപാട് സ്വീകരിച്ചു. വോട്ടര്‍ പട്ടിക പരിഷ്‌ക്കരണത്തില്‍ പാര്‍ലമെന്റ് കവാടത്തിന് മുന്നില്‍ ഇന്നും പ്ലക്കാര്‍ഡുകളുയര്‍ത്തി പ്രതിപക്ഷ ഇന്ത്യാ സഖ്യം പ്രതിഷേധിച്ചു.ബിഹാറിലെ വോട്ടര്‍ പട്ടിക പരിഷ്‌കരണം ഇന്നും പാര്‍ലമെന്റിനെ പ്രഷുബ്ധമാക്കി. പാര്‍ലമെന്റ് കവാടത്തില്‍ പ്രതിപക്ഷ ഇന്ത്യാ സഖ്യത്തിലെ എംപിമാര്‍ പ്ലക്കാര്‍ഡുകളുയര്‍ത്തിയും മുദ്രാവാക്യം വിളിച്ചും പ്രതിഷേധിച്ചു. തുടര്‍ന്ന് വിഷയത്തില്‍ ചര്‍ച്ച വേണമെന്ന് പാര്‍ലമെന്റിനുളളില്‍ പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും സഭാധ്യക്ഷന്മാര്‍ അനുവദിച്ചില്ല. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധം ശക്തമാക്കിയതോടെ ലോക്‌സഭ ചോദ്യോത്തര വേളയിലേക്ക് പോലും കടക്കാനായില്ല. രണ്ട് മണി വരെ നിര്‍ത്തിവച്ച ലോക്‌സഭയില്‍ ഉച്ചയ്ക്ക് ശേഷവും പ്രതിഷേധം തുടര്‍ന്നതോടെ ഇന്നത്തേക്ക് പിരിഞ്ഞു.Also read: യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ! ട്രാക്കില്‍ അറ്റകുറ്റപ്പണി: 4 ട്രെയിനുകള്‍ ഈ സ്റ്റോപ്പില്‍ നിര്‍ത്തില്ലഇടത് എംപിമാരായ ഡോ. ജോണ്‍ ബ്രിട്ടാസ്, ഡോ. വി ശിവദാസന്‍, എ എ റഹിം, പി സന്തോഷ് കുമാര്‍ തുടങ്ങീ മറ്റ് പ്രതിപക്ഷ സഖ്യ എംപിമാര്‍ രാജ്യസഭയില്‍ ബിഹാര്‍ വോട്ടര്‍ പട്ടികയില്‍ ചര്‍ച്ച ആവശ്യപ്പെട്ട് ചട്ടം 267 പ്രകാരം നോട്ടീസ് നല്‍കിയിരുന്നു. വിഷയം ചര്‍ച്ച ചെയ്യാനാവില്ലെന്ന നിലപാട് സ്വീകരിച്ചതോടെ പ്രതിഷേധം രാജ്യസഭയെയും പ്രഷുബ്ധമാക്കി. ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷവും പ്രതിഷേധം തുടര്‍ന്നതോടെ രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു.ഉപരാഷ്ട്രപതി ജഗദീപ് ധന്‍ഖറിന്റെ അപ്രതീക്ഷിത രാജിയും ചര്‍ച്ച ചെയ്യണമെന്ന ആവശ്യം പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസിലൂടെ ആവശ്യപ്പെട്ടിരുന്നു. ലീഗ് എംപി പിവി അബ്ദുള്‍ വഹാബാണ് ചട്ടം 267 പ്രകാരം നോട്ടീസ് നല്‍കിയത്. എന്നാല്‍ ചര്‍ച്ച ചെയ്യാനാവില്ലെന്ന നിലപാടാണ് രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവംശ് നാരായണ്‍ സിംഗ് സ്വീകരിച്ചത. ഇരുവിഷയങ്ങളിലും തുടര്‍ച്ചയായി മൂന്നാം ദിവസമാണ് പാര്‍ലമെന്റ് നടപടികളിലേക്ക് കടക്കാനാവാതെ പിരിയുന്നത്.The post ഉപരാഷ്ട്രപതിയുടെ രാജിയിൽ പ്രക്ഷുബ്ധമായി പാര്‍ലമെന്റ്; പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് ഇരുസഭകളും ഇന്നത്തേക്ക് പിരിഞ്ഞു appeared first on Kairali News | Kairali News Live.