ദീര്‍ഘദൂര യാത്രകള്‍ക്ക് നാം എപ്പോഴും ആശ്രയിക്കുന്നത് തീവണ്ടികളെയാണ്. ഇത്തരത്തിലുള്ള ദീര്‍ഘദൂര യാത്രകള്‍ക്കെല്ലാം ഭൂരിഭാഗം പേരും തിരഞ്ഞെടുക്കുന്നത് തീവണ്ടിയിലെ സ്ലീപ്പര്‍ ക്ലാസ് ആണ്. ഇരുന്നും നടന്നും കിടന്നുമുള്ള യാത്ര അതാണ് സ്ലീപ്പര്‍ ക്ലാസിന്റെ സവിശേഷത. യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്ന നിങ്ങള്‍ തീവണ്ടി യാത്രയെ മനോഹരമാക്കാനായി എന്തെല്ലാം നുറുങ്ങുകാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് അറിയാമോ?സ്വന്തമായി ഒരു ഷാള്‍ അല്ലെങ്കില്‍ കനം കുറഞ്ഞ ഒരു ബെഡ് ഷീറ്റ് കയ്യില്‍ കരുതേണ്ടത് ഏറെ പ്രധാനമാണ്. കാരണം ഐ ആര്‍ടിസി നല്‍കുന്ന പുതപ്പുകള്‍ പലപ്പോഴും നമുക്ക് ഇഷ്ടമാകണമെന്നില്ല. ഇനി പുതപ്പായി ഉപയോഗിച്ചില്ലെങ്കില്‍ ബെഡ്ഷീറ്റ് മടക്കിവച്ചാല്‍ ഇവ തലയണക്ക് പകരമായും ഉപയോഗിക്കാം.ബെര്‍ത്തില്‍ ഒരു ബെഡ്ഷീറ്റ് വിരിച്ച് കിടക്കുന്നത് കൂടുതല്‍ വൃത്തിയോടെ വിശ്രമിക്കാന്‍ നിങ്ങളെ സഹായിക്കുന്നു.Also read- പ്രീമിയം ലാപ്പ്ടോപ്പുകൾക്ക് 43% വരെ ഓഫറുമായി ആമസോൺഭക്ഷണാവശിഷ്ടങ്ങളും മറ്റ് ചെറിയ മാലിന്യങ്ങളും വലിച്ചെറിയാതെ സൂക്ഷിക്കാന്‍ കയ്യില്‍ ഒരു കവറ് കരുതേണ്ടത് പ്രധാനമാണ്.എന്നാല്‍ ബെര്‍ത്ത് അലങ്കോലമായി കിടക്കുന്നത് ഒഴിവാക്കാന്‍ സാധിക്കും.ട്രെയിനില്‍ നിന്നും ഭക്ഷണം കഴിക്കുന്നത് പരമാവധി ഒഴിവാക്കുന്നത് നല്ലതായിരിക്കും. അതിനായി സ്റ്റീല്‍ ടിഫിന്‍ ബോക്സില്‍ ലഘുഭക്ഷണങ്ങള്‍ കരുതാവുന്നതാണ്.ഇത് കൂടാതെ ഭക്ഷണം സ്റ്റെയിന്‍ലെസ് സ്റ്റീല്‍ പാത്രങ്ങളിലും എടുക്കാവുന്നതാണ്.ട്രെയിനിലെ ടോയ്ലറ്റുകള്‍ ഉപയോഗിക്കാനായി ഒരു റബ്ബര്‍ സ്ലിപ്പറുകള്‍ കരുതാവുന്നതാണ്. ഒപ്പം പോക്കറ്റ് സോപ്പ്,സാനിറ്റൈസര്‍,ടിഷ്യു എന്നിവയും കരുതാവുന്നതാണ്.നിങ്ങളുടെ യാത്ര തനിച്ചാണെങ്കില്‍ സിനിമ പാട്ട് എന്നിവ ആസ്വദിച്ച് യാത്രകളെ ആസ്വാദ്യകരമാക്കാവുന്നതാണ്.വിന്‍ഡോ സീറ്റാണ് നിങ്ങള്‍ക്ക് ലഭിക്കുന്നതെങ്കില്‍ ഒരു സ്കാര്‍ഫ്, സണ്‍ഗ്ലാസ് കയ്യില്‍ കരുതുന്നത് പൊടിപടലങ്ങളില്‍ നിന്നും രക്ഷനേടാന്‍ നിങ്ങളെ സഹായിക്കും.ദീര്‍ഘദൂരയാത്രയാണ് നിങ്ങള്‍ നടത്തുന്നതെങ്കില്‍ ഫോണില്‍ ചാര്‍ജ് ഏറെ നേരെ ഉണ്ടാകാന്‍ പ്രയാസമാണ്.അതുകൊണ്ട് കയ്യില്‍ ഒരു പവര്‍ബാങ്ക് കരുതുക.The post സ്ലീപ്പര് ക്ലാസിലാണോ യാത്രക്ക് ഉദ്ദേശിക്കുന്നത്? എങ്കില് ഈ കാര്യങ്ങള് മറക്കല്ലേ appeared first on Kairali News | Kairali News Live.