ഇന്ത്യ- യു കെ സ്വതന്ത്ര വ്യാപാര കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പുവച്ചു

Wait 5 sec.

ഇന്ത്യ- യു കെ സ്വതന്ത്ര വ്യാപാര കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പുവച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുകെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമ്പറും ആണ് ഒപ്പുവെച്ചത്. കരാറനുസരിച്ച് 99% ഉല്‍പ്പന്നങ്ങള്‍ക്കും യുകെ നികുതി ഒഴിവാക്കും.ഇന്ത്യയും ഉത്പന്നങ്ങള്‍ക്ക് തീരുവ ഒഴിവാക്കും.ഇരു രാജ്യങ്ങള്‍ക്കും ഗുണം ചെയ്യുന്ന കരാര്‍ എന്ന് യുകെ പ്രധാനമന്ത്രി പ്രതികരിച്ചു. ഇന്ത്യയില്‍ നിന്നുള്ള ടെക്സ്റ്റ്‌റെയില്‍സ് ലെതര്‍ ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ ഒഴിവാക്കും. സമുദ്രോല്‍പ്പന്നങ്ങള്‍ കാപ്പി, സുഗന്ധവ്യഞ്ജനങ്ങള്‍, തുണിത്തരങ്ങള്‍,രത്‌നങ്ങള്‍, ആഭരണങ്ങള്‍,, പാദരക്ഷകള്‍, വാഹന ഘടകങ്ങള്‍ എന്നിവക്ക് നിലവിലുള്ള 4 മുതല്‍ 16% തീരുവ പൂര്‍ണമായും ഒഴിവാകും. യുകെയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന കാറുകളുടെ തീരുവ നിലവിലെ 100 ശതമാനത്തില്‍ നിന്ന് 10 ശതമാനമായി ഇന്ത്യയും കുറയ്ക്കും.Also read- റഷ്യൻ യാത്രാ വിമാനം തകർന്നുവീണു; ഉള്ളിൽ 50 പേർ, അവശിഷ്ടങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ട്യുകെയും ഇന്ത്യയും ഭീകരവാദത്തിനെതിരെ ഐക്യത്തോടെ മുന്നോട്ട് പോകുമെന്ന് യുകെ പ്രധാനമന്ത്രി പ്രതികരിച്ചു. പഹല്‍ഗാം ആക്രമണത്തെ അപലപിച്ച യുകെ പ്രധാനമന്ത്രിയെ നരേന്ദ്രമോദി അഭിനന്ദിച്ചു. മെയ് ആദ്യവാരമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരക്കരാറിനുള്ള അന്തിമ ധാരണയായത്.The post ഇന്ത്യ- യു കെ സ്വതന്ത്ര വ്യാപാര കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പുവച്ചു appeared first on Kairali News | Kairali News Live.