ധനകാര്യ മന്ത്രി കെ എൻ ബാലഗോപാലിനെതിരെ വ്യാജവാർത്ത പ്രചരിപ്പിച്ച് വെട്ടിലായിരിക്കുകയാണ് കലയന്താനി കാഴ്ചകൾ എന്ന ഫേസ്ബുക്ക്പേജ്. തെറ്റായ വർത്തയ്‌ക്കെതിരെ മന്ത്രിയുടെ ഓഫീസ് ഡിജിപിക്ക് പരാതി നൽകിയതിനെ തുടർന്ന് ഒടുവിൽ മാപ്പ് പറഞ്ഞ് തടിയൂരാൻ ശ്രമിക്കുകയാണ് ഫേസ്ബുക് പേജ്.ഹൃദ്രോഗത്തെത്തുടർന്ന് ആഞ്ജിയോപ്ലാസ്റ്റി ചെയ്യുന്നതിനായി തിരുവനന്തപുരത്തെ സർക്കാർ മെഡിക്കൽ കോളജിൽ മന്ത്രി ചികിത്സ തേടിയിരുന്നു. ഇതിലെ ആഞ്ജിയോപ്ലാസ്റ്റി ചികിത്സയുടെ വിവരങ്ങൾ മറച്ചുവെച്ചു കൊണ്ട്, കേവലം ഒരു ദിവസത്തെ ചികിത്സയ്ക്കായി മന്ത്രി സർക്കാരിൽ നിന്ന് വലിയ തുക അനധികൃതമായി കൈപ്പറ്റി എന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലാണ് പേജിൽ പോസ്റ്റ് പ്രസിദ്ധീകരിച്ചത്.ALSO READ: മന്ത്രി കെ എൻ ബാലഗോപാലിനെതിരെ തെറ്റായ വാർത്ത പ്രചരിപ്പിച്ചു; ഫേസ്ബുക്ക് പേജിനെതിരെ ഡിജിപിക്ക് പരാതി നൽകി മന്ത്രിയുടെ ഓഫീസ്കള്ളങ്ങൾ തെളിവുകൾ സഹിതം പുറത്തായതോടെ ഒടുവിൽ ഫേസ്ബുക്കിൽ ക്ഷമാപണക്കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുകയാണ് കലയന്താനി കാഴ്ചകൾ.സോഷ്യൽ മീഡിയയിൽ വന്ന ഒരു സർക്കാൻ ഉത്തരവിന്റെ കോപ്പി അതിന്റെ വസ്തുതയും പശ്ചാത്തലവും അന്വേഷിച്ചു മനസിലാക്കാതെ മറ്റൊരാൾ എഴുതിയ കുറിപ്പിലെ വിവരങ്ങൾ അതിന്റെ വസ്തുത കൃത്യമായി പരിശോധിക്കാതെ ഈ പേജിൽ കൊടുക്കാനിടയായതിലും അതുമൂലം മന്ത്രി ബാലഗോപാലിനുണ്ടായ മാനഹാനിയിലും ക്ഷമചോദിക്കുന്നു എന്നായിരുന്നു ക്ഷമാപണത്തിൽ പറയുന്നത്.ALSO READ: ‘സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിൽ നടപടി വേണം’: പേരാമ്പ്ര RTO സബ് ഓഫീസിലേക്ക് യുവജനസംഘടനകൾ പ്രതിഷേധ മാർച്ച് സംഘടിച്ചുപോസ്റ്റിൽ പറയുന്ന വിവരങ്ങൾ തികച്ചും വാസ്തവവിരുദ്ധവും അങ്ങേയറ്റം മോശമായ മനസുകളുടെ ഗൂഢാലോചനയുടെ ഭാഗമായി സൃഷ്ടിച്ചതുമാണെന്ന് മന്ത്രി മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞിരുന്നു.The post മന്ത്രി കെ എൻ ബാലഗോപാലിനെതിരെ ഫേസ്ബുക്ക്പേജിന്റെ വ്യാജ വാർത്ത; പരാതി നൽകിയതോടെ മാപ്പ് പറഞ്ഞ് തടിയൂരാൻ നീക്കം appeared first on Kairali News | Kairali News Live.