ഓർമശക്തി വർധിപ്പിക്കും, ചർമം തിളങ്ങും; ദിവസവും ബദാം കഴിക്കാം, ​ഗുണങ്ങൾ പരിശോധിക്കാം

Wait 5 sec.

ഓർമശക്തി വർധിപ്പിക്കും, ചർമം തിളങ്ങും; ദിവസവും ബദാം കഴിക്കാം, ​ഗുണങ്ങൾ പരിശോധിക്കാം, almond benefits, almonds for skin, almonds for brain, almonds for gut health, almonds for weightHealth21 July, 2025നമ്മുടെ ആരോ​ഗ്യത്തിന് വലിയരീതിയിൽ ​ഗുണം ചെയ്യുന്നവയാണ് നട്സ്. അതിൽ തന്നെ സൂപ്പർഫുഡ് ആയി കണക്കാക്കാവുന്ന ഒന്നാണ് ബദാം.വിറ്റാമിൻ ഇ, ഒമേഗ-3 ഫാറ്റി ആസിഡുകൾ, മഗ്നീഷ്യം എന്നിവ പോലുള്ള പോഷകങ്ങളുടെ ഉയർന്ന അളവ് കാരണം ബദാം തലച്ചോറിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും. ഇത് ശ്രദ്ധ കേന്ദ്രീകരിക്കാനും ഏകാഗ്രത വർധിപ്പിക്കാനും സഹായിക്കും.നല്ലൊരു പ്രീബയോട്ടിക് ഭക്ഷണം കൂടിയാണ് ബദാം. അതിനാല്‍ ബദാം കഴിക്കുന്നത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തും.ബദാമില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. നാരുകള്‍ അടങ്ങിയിരിക്കുന്നതിനാൽ വിശപ്പ് കുറയും. അതിനാൽ, ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്കും ബദാം കഴിക്കാം.വിറ്റാമിന്‍ ഇ കൊണ്ട് സമ്പന്നമാണ് ബദാം. കുതിര്‍ത്ത് കഴിക്കുന്നത് ചര്‍മത്തിന് തിളക്കമേകാന്‍ സഹായിക്കും. എട്ട് മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത ശേഷം കഴിക്കുന്നതാണ് നല്ലത്.(ശ്രദ്ധിക്കുക: വിദഗ്ധനായ ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടിയശേഷം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)NEXT STORYSwipe-up to View