ഇന്ന് ലോക ചാന്ദ്രദിനം. വർഷങ്ങള്‍ക്ക് മുമ്പ് ഒരു ജൂലൈ 21-നായിരുന്നു മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാല് കുത്തിയത്. ശാസ്ത്ര ലോകത്തിന്‍റെ ഗതിയെ തന്നെ മാറ്റി മറിച്ച ആ ചരിത്രത്തിലേക്ക് പറന്നിറങ്ങാൻ ഭാഗ്യം ലഭിച്ചതാകട്ടെ നീൽ ആംസ്ട്രോങ് എന്ന അമേരിക്കൻ നാവികസേനാ പൈലറ്റിനും.ആകാശത്തെ അമ്പിളിയമ്മാവനെ പിടിച്ചു നല്‍കാമെന്ന് അമ്മമാർ കുട്ടികളെ പറഞ്ഞു പറ്റിക്കുമായിരുന്ന ഒരു കാലത്താണ് മനുഷ്യന്‍ ചന്ദ്രനില്‍ കാലുകുത്തിയെന്ന ഒരു ചരിത്രം പിറന്നത്. ശാസ്ത്രത്തിന്റെ ചിറകിലേറി ആംസ്ട്രോങ്ങും ആൾഡ്രിനും ചന്ദ്രനിൽ പറന്നിറങ്ങിയപോൾ അതൊരു ചരിത്രവും കൗതുകവുമായി മാറി. റൈറ്റ് സഹോദരന്മാർ ആദ്യമായി വിമാനം പറത്തിയത് 1903 ലായിരുന്നു. ALSO READ; മൂന്ന് പേരുടെ ഡിഎൻഎയുമായി ജനിച്ചത് എട്ട് കുട്ടികൾ; അപൂര്‍വ ഐവിഎഫിലൂടെ യുകെയില്‍ ശാസ്ത്രജ്ഞർ കൈവരിച്ചത് വലിയ നേട്ടം1903 ൽ നിന്ന് 1969 ലേക്കുള്ള ദൂരം എത്ര ചെറുതാണ്! 1969 ജൂലൈ 20-ന് മിഷന്‍ കമാന്‍ഡറായിരുന്ന ആംസ്ട്രോങ്ങും ചാന്ദ്ര മൊഡ്യൂള്‍ പൈലറ്റായ ബസ് ആല്‍ഡ്രിനും ചേര്‍ന്ന് അപ്പോളോ ലൂണാര്‍ മോഡ്യൂള്‍ ഈഗിള്‍ ചന്ദ്രനില്‍ ഇറക്കി. ജൂലൈ 21 ന് അപ്പോളോ 11 ദൗത്യത്തിന്റെ ഭാഗമായി ഭൂമിയില്‍ നിന്നെത്തി ഉപഗ്രഹമായ ചന്ദ്രനില്‍ കാലുകുത്തിയ ആദ്യ മനുഷ്യനെന്ന നേട്ടമാണ് നീല്‍ ആംസ്ട്രോങ് നേടിയത് . ലക്ഷ്യം നേടിയ ശേഷം ‘ഒരു മനുഷ്യന് ഒരു ചെറിയ ചുവടുവെപ്പ്, മനുഷ്യരാശിക്ക് ഒരു കുതിച്ചുചാട്ടം’. എന്ന ആംസ്ട്രോങ്ങിന്റെ വാക്കുകള്‍ ശാസ്ത്രത്തെ മുന്നോട്ട് ചുവടുകൾ വയ്ക്കാൻ പ്രചോദിപ്പിക്കുന്നതായി. ദൗത്യത്തിൽ ഉണ്ടായിരുന്ന മൈക്കല്‍ കോളിന്‍സ് അവരുടെ ഈഗിള്‍ എന്ന വാഹനം നിയന്ത്രിക്കുകയായിരുന്നു ചുമതല. കാലങ്ങൾക്ക് ഇപ്പുറം ഇന്ന് ചന്ദ്രനിലെ അത്ഭുതങ്ങൾ, കണക്കാഴ്ചകൾ ലോകത്തിനു മുന്നിൽ ദൃശ്യമാക്കുന്ന തരത്തിൽ ശാസ്ത്രം വളർന്നിരിക്കുന്നു. കാലങ്ങൾ പിന്നിട്ടപ്പോൾ ഇന്ത്യയുടെ 2008 ലെ ചന്ദ്രയാൻ 1 ചന്ദ്രനിൽ ജലഅസ്തിത്വം കണ്ടെത്തിയ വൻവിജയമായി മാറി. പിന്നീട് വന്ന ചന്ദ്രയാൻ ദൗത്യങ്ങൾ എല്ലാം ഓരോ നിമിഷവും കൗതുകം നിറക്കുന്നതായി. ALSO READ; 80% കാർബൺ പുറന്തള്ളൽ കുറയ്ക്കുന്ന സിമന്റ് രഹിത കോൺക്രീറ്റ് വികസിപ്പിച്ച് ഐഐടി ഇൻഡോർ2023 ലെ ചന്ദ്രയാൻ 3 ലൂടെ ഭൂമിയുടെ ദക്ഷിണധ്രുവ ഭാഗത്ത് വിജയകരമായി ലാൻഡ് ചെയ്ത ആദ്യ രാജ്യമായി ഇന്ത്യ മാറി. വിക്രം ലാൻഡറും പ്രജ്ഞാൻ റോവറും ചന്ദ്രനിലെ പ്രതിരോധപ്രദേശങ്ങൾ പര്യവേക്ഷണം ചെയ്ത് വിലയേറിയ വിവരങ്ങൾ ഭൂരിപക്ഷ ഭൂമിയിലേക്കെത്തിച്ചു. ഇത് ശാസ്ത്രരംഗത്തെ ആഖ്യാനം തന്നെ മാറ്റിമറിച്ചു. ഇന്ന് ഭൂമിയെന്ന ലോകം വിട്ട് ചന്ദ്രനിലേക്ക് പറക്കാൻ മനുഷ്യൻ തയ്യാറെടുക്കുന്ന കാലത്ത് ഇതെല്ലാം ഭാവിയിലെ ആ ചരിത്രത്തിലേക്ക് ആത്മവിശ്വാസം പകരുകയാണ്.The post നീൽ ആംസ്ട്രോങ് ചരിത്രത്തിലേക്ക് കാലുകുത്തിയിട്ട് 56 വർഷങ്ങൾ appeared first on Kairali News | Kairali News Live.