സിനിമകളോടെന്ന പോലെ മോട്ടോര്‍ സ്പോര്‍ട്സിനോടും അജിത് കുമാറിന് കമ്പമാണ്. അന്താരാഷ്ട്ര സർക്യൂട്ടുകളിൽ റേസിങിൽ അദ്ദേഹം പങ്കെടുക്കാറുമുണ്ട്. കാർ റേസിങിന് ഇപ്പോൾ ഇറ്റലിയിലാണ് അദ്ദേഹമിപ്പോൾ. റേസിങിനിടെ അദ്ദേഹത്തിൻ്റെ കാർ അപകടത്തിൽ പെട്ട വാർത്തയാണ് വരുന്നത്. ഇറ്റലിയിലെ മിസാനോ വേള്‍ഡ് സര്‍ക്യൂട്ടില്‍ നടന്ന ജിടി4 യൂറോപ്യന്‍ സീരീസിനിടെയാണ് അപകടം. ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം റൗണ്ടില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. അപകടത്തില്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അപകടത്തെ തുടര്‍ന്ന് അദ്ദേഹത്തിന് മത്സരത്തില്‍ നിന്ന് പിന്മാറേണ്ടി വന്നിട്ടുണ്ട്. ട്രാക്കില്‍ നിര്‍ത്തിയിട്ട വാഹനവുമായി അജിത്തിന്റെ കാര്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടം സാരമുള്ളതാണെങ്കിലും അദ്ദേഹം സുരക്ഷിതമായി നടന്നു നീങ്ങി. Read Also: ഷൂട്ടിങ്ങിനിടെ ഷാരൂഖ് ഖാന് പരുക്ക്: ‘കിംഗ്’ ചിത്രീകരണം നിർത്തിവെച്ചുനടന്ന് പോകുന്നതിന് പകരം, ട്രാക്കിലെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാൻ താരം മാര്‍ഷല്‍മാരെ സഹായിച്ചു. ഇത് ഫാൻസിൻ്റെയും കമന്റേറ്റര്‍മാരുടെയും പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു. വീഡിയോ ദൃശ്യങ്ങൾ കാണാം: Out of the race with damage, but still happy to help with the clean-up.Full respect, Ajith Kumar https://t.co/kWgHvjxvb7#gt4europe I #gt4 pic.twitter.com/yi7JnuWbI6— GT4 European Series (@gt4series) July 20, 2025 The post ഇറ്റലിയില് അജിത്തിന്റെ റേസിങ് കാര് അപകടത്തില് പെട്ടു; അവശിഷ്ടം നീക്കം ചെയ്യാന് പുറത്തിറങ്ങി നടനും appeared first on Kairali News | Kairali News Live.