അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെതിരെ ഫേസ്ബുക്കില്‍ അധിക്ഷേപ പോസ്റ്റ്; കാസര്‍ഗോഡ് രണ്ടു പേര്‍ക്കെതിരെ കേസ്

Wait 5 sec.

അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്മ്യുണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദനെതിരെ ഫേസ്ബുക്കില്‍ അധിക്ഷേപ പോസ്റ്റിട്ട രണ്ടുപേര്‍ക്കെതിരെ കാസര്‍ഗോഡ് കേസെടുത്തു. കുമ്പള സ്വദേശി അബ്ദുള്ള കുഞ്ഞി, ബേക്കല്‍ പള്ളിക്കര സ്വദേശി ഫൈസല്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. കുമ്പള,ബേക്കല്‍ സ്റ്റേഷനുകളിലായാണ് കേസുകള്‍.നേരത്തെ മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ അപമാനിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത സംഭവത്തില്‍ ഒരു അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആറ്റിങ്ങല്‍ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി അധ്യാപകന്‍ അനൂപിനെയാണ് നഗരൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.കോണ്‍ഗ്രസ്സ് അനുകൂല സംഘടന പ്രവര്‍ത്തകനായിരുന്നു അനൂപ്.Also read- വി എസ്സിനെതിരെ ജമാഅത്തെ ഇസ്ലാമി നേതാവിന്റെ മകന്റെ അധിക്ഷേപം; ഡി വൈ എഫ് ഐ പരാതി നല്‍കിവി എസ് അച്യുതാനന്ദന്റെ മരണവാര്‍ത്ത പുറത്തുവന്നതിന് ശേഷം, അനൂപ് വാട്ട്സ്ആപ്പില്‍ അധിക്ഷേപകരമായ ഒരു സ്റ്റാറ്റസ് പോസ്റ്റ് ചെയ്യുകയായിരുന്നു. ഇത് വ്യാപകമായ പ്രതിഷേധത്തിന് കാരണമായി. അനൂപിനെതിരെ വിദ്യാഭ്യാസ വകുപ്പ് മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നിരവധിപേര്‍ രംഗത്തെത്തി.ഇവരാണോ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് അക്ഷരം പകര്‍ന്നു നല്‍കുന്നത്.വെറുപ്പ് മലയാളി മനസുകളെ എത്രമാത്രം കീഴ്‌പ്പെടുത്തുന്നു എന്നതിന് നിമിഷ കേസിനു ശേഷം മറ്റൊരുദാഹരണമാണിതെന്ന് സുപ്രീം കോടതി അഭിഭാഷകനും സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ നിയമോപദേഷ്ടാവുമായ അഡ്വ. സുഭാഷ് ചന്ദ്രന്‍ കെ ആര്‍ ഫേയ്‌സ്ബുക്കില്‍ കുറിച്ചു. അനൂപിനെതിരെ വിദ്യഭ്യാസവകുപ്പ് മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും സുഭാഷ് ചന്ദ്രന്‍ ഫേയ്‌സ്ബുക്കില്‍ കുറിച്ചു.The post അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെതിരെ ഫേസ്ബുക്കില്‍ അധിക്ഷേപ പോസ്റ്റ്; കാസര്‍ഗോഡ് രണ്ടു പേര്‍ക്കെതിരെ കേസ് appeared first on Kairali News | Kairali News Live.