കിങ് ഹമദ് കോസ്‌വേ വികസന പദ്ധതികള്‍ വേഗത്തിലാക്കാന്‍ ഹമദ് രാജാവിന്റെ നിര്‍ദേശം

Wait 5 sec.

മനാമ: കിങ് ഹമദ് കോസ്‌വേ വികസന പദ്ധതികള്‍ വേഗത്തിലാക്കാന്‍ ഗതാഗത, ടെലികമ്മ്യൂണിക്കേഷന്‍സ് മന്ത്രിക്ക് രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ നിര്‍ദേശം. ബഹ്റൈനും സൗദി അറേബ്യയും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടുള്ള ഒരു സുപ്രധാന അടിസ്ഥാന സൗകര്യ വികസനമാണിത്.ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള ഗതാഗത ബന്ധം ശക്തിപ്പെടുത്തുക, പാലത്തിലെ തിരക്ക് കുറയ്ക്കുക, പ്രാദേശിക വ്യാപാരവും യാത്രയും വര്‍ദ്ധിപ്പിക്കുക എന്നിവ ലക്ഷ്യമിട്ട് പദ്ധതിയുടെ ഭാഗമായി നിലവിലുള്ള കോസ്വേയ്ക്ക് സമാന്തരമായി പുതിയ കോസ്വേ നിര്‍മിക്കും. ഏകദേശം 25 കിലോമീറ്റര്‍ ദൂരമാണ് ഈ പുതിയ പാതയ്ക്ക് ഉണ്ടാകുക. ഇത് യാത്രാ വാഹനങ്ങള്‍, ചരക്ക് ഗതാഗതം, ജി.സി.സി റെയില്‍ പദ്ധതി എന്നിവയെയെല്ലാം ഉള്‍ക്കൊള്ളുന്ന രീതിയിലാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്.ഏകദേശം 5 ബില്യണ്‍ ഡോളറാണ് പദ്ധതിയുടെ നിര്‍മാണച്ചെലവ് കണക്കാക്കുന്നത്. ജി.സി.സി രാജ്യങ്ങളെ റെയില്‍വേ വഴി ബന്ധിപ്പിക്കാന്‍ ലക്ഷ്യമിടുന്ന വിശാലമായ ഗള്‍ഫ് റെയില്‍വേ നെറ്റ്വര്‍ക്കില്‍ ഈ പദ്ധതിക്ക് നിര്‍ണായക പങ്കുണ്ടാകും. ഇത് ഗള്‍ഫ് മേഖലയിലെ സാമ്പത്തികവും സാമൂഹികവുമായ ബന്ധങ്ങള്‍ക്ക് വലിയ ഉത്തേജനം നല്‍കുമെന്നാണ് വിലയിരുത്തുന്നത്. The post കിങ് ഹമദ് കോസ്‌വേ വികസന പദ്ധതികള്‍ വേഗത്തിലാക്കാന്‍ ഹമദ് രാജാവിന്റെ നിര്‍ദേശം appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.