മനാമ: ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി മത്സരങ്ങളുമായി സുസ്ഥിര വികസന മന്ത്രാലയം. ബഹ്റൈനിലെ സുസ്ഥിര ടൂറിസം എന്ന ആശയം സജീവമാക്കുന്നതിനുള്ള കാമ്പയിന്റെ ഭാഗമാണ് ഈ മത്സരം. 15 മുതല്‍ 35 വയസ്സുവരെ പ്രായമുള്ളവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം.‘ബഹ്റൈനില്‍ സുസ്ഥിര ടൂറിസം യുവത്വത്തിന്റെ കണ്ണുകളിലൂടെ’ എന്ന പേരിലാണ് മത്സരം നടത്തുന്നത്. യൂത്ത് സിറ്റി 2030 ന്റെ ഭാഗമായി ടൂറിസം മന്ത്രാലയം, നിക്കോണ്‍ യൂത്ത് പ്രോഗ്രാം, അഷ്റഫ്സ് എന്നിവരുമായി സഹകരിച്ചാണ് മത്സരം.എന്‍ട്രികള്‍ https://forms.office.com/r/2GiJ9as0CRv എന്ന വിലാസത്തില്‍ നല്‍കിയിരിക്കുന്ന ഫോം വഴി ആഗസ്റ്റ് മൂന്നിനകം സമര്‍പ്പിക്കണം. The post സുസ്ഥിര ടൂറിസം; ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി മത്സരം appeared first on Bahrain Vartha ബഹ്റൈൻ വാർത്ത.