യൂത്ത് കോൺഗ്രസ് വയനാട് ദുരിതാശ്വാസ ഫണ്ട് ശേഖരണത്തിൽ പാലക്കാടും വ്യാപക ക്രമക്കേട്. യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി നിർദ്ദേശപ്രകാരം വിവിധ ജില്ലകളിൽ ഫണ്ട് ശേഖരിച്ചു. സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറിവോടെയാണ് പാലക്കാട് ഫണ്ടുമുക്കൽ നടന്നത്.വയനാട്ടിലെ ഫണ്ട് പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പിൽ വ്യാപകമായി ചെലവഴിച്ചു. രാഹുലിന്റെ നിർദ്ദേശപ്രകാരമാണ് ചെലവഴിച്ചത്. രണ്ടര ലക്ഷം നിയോജക മണ്ഡലം കമ്മിറ്റികളോട് പിരിക്കാനായിരുന്നു നിർദേശം. എന്നാൽ ലക്ഷങ്ങൾ ബിരിയാണി ചലഞ്ചിലൂടെയും ദോത്തി, സാരി ചലഞ്ചിലൂടെയും പിരിച്ചിട്ടും ദുരിതാശ്വാസ പുനരധിവാസത്തിനായി കൈമാറിയില്ല. ഇതോടെ പാലക്കാട് ജില്ലയിലെ വിവിധ കമ്മിറ്റികൾ പ്രതിഷേധവുമായി രംഗത്തെത്തി. പാലക്കാട് നിന്ന് പിരിച്ച ഫണ്ടിന്റെ കണക്ക് പുറത്ത് വിടണം എന്ന് ഒരു വിഭാഗം പറയുന്നു.ALSO READ: കെ.പി.സി.സി ആപ്പ് ക്ലോസ് ചെയ്തുവെന്ന് വി ഡി സതീശൻ, കണക്കുകളെല്ലാം ലഭ്യമാണെന്ന് എ.പി. അനിൽകുമാർ; ‘ആപ്പിൽ’ ആയതോടെ വിചിത്ര വാദങ്ങളുമായി കോൺഗ്രസ് നേതാക്കൾവയനാട് ഭൂമി തട്ടിപ്പ്: തോട്ടംഭൂമിയല്ലെന്ന മുസ്ലീം ലീഗിന്റെ അവകാശവാദം പൊളിയുന്നു, ഭൂമിയുടെ വിവരങ്ങൾ തേടി ഉടമകൾ ലാൻഡ് ബോർഡിൽമുണ്ടക്കൈ ദുരന്തബാധിതർക്കുള്ള വീടിനായി അഞ്ചിരട്ടിയിലധികം വിലനൽകി വാങ്ങിയ സ്ഥലം തോട്ടംഭൂമിയല്ലെന്ന രേഖകകളുണ്ടെന്ന മുസ്ലീം ലീഗിന്റെ അവകാശവാദം പൊളിയുന്നു. സ്വന്തം ഭൂമിയുടെ വിവരങ്ങൾക്കായി ലാൻഡ് ബോർഡിലേക്ക് വിവരാവകാശപ്രകാരം വിവരങ്ങൾ തേടി. ലീഗിന് ഭൂമി വിറ്റ പി കെ കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവും വീട് നിർമാണ സമിതിയംഗവുമായ അഭിഭാഷകൻ കല്ലങ്കോടൻ മൊയ്‌തുവാണ് വിവരാവകാശപ്രകാരം ലാൻഡ് ബോർഡിനോട് സ്ഥലത്തിന്റെ കൂടുതൽ വിവരങ്ങൾ തേടിയത്. മൊയ്‌തു ഉൾപ്പെടെ അഞ്ച് പേരിൽ നിന്നാണ് ലീഗ് ഭൂമി വാങ്ങിയത്. ഇദ്ദേഹം തന്നെയാണ് നിർമാണ സമിതിക്ക് നിയമോപദേശവും നൽകിയത്.തോട്ടംഭൂമിയല്ലെന്ന് തെളിയിക്കാൻ മുസ്ലീം ലീഗ് കൈയിലുണ്ടെന്ന് പറഞ്ഞ രേഖകളുടെ വിശദാംശങ്ങളാണ് ലാൻഡ് ബോർഡിനോട് ചോദിച്ചിരിക്കുന്നത്. വാങ്ങിയസ്ഥലം നിർമാണ യോഗ്യമാണെന്നും ലാൻഡ് ബോർഡ് ഹിയറിങ്ങിൽ രേഖ ഹാജരാക്കി നിർമാണം അതിവേഗം തുടങ്ങുമെന്നുമായിരുന്നു ഭൂമി കച്ചവടത്തിലെ കൊള്ള പുറത്തായപ്പോൾ ലീഗിന്റെ വിശദീകരണം.വില്ലേജ് ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ 19ന് നടത്താൻ നിശ്ചയിച്ച ഹിയറിങ്ങിൽ, ആവശ്യമായ രേഖകകളുടെ അഭാവത്തിൽ ഭൂമിയുടെ ഉടമകളായിരുന്നവർ പങ്കെടുത്തില്ല. രേഖ ഹാജരാക്കാൻ 10 ദിവസംകൂടി സവാകാശം ചോദിച്ചു. ഇതിന് ശേഷമാണ് ലാൻഡ് ബോർഡിലുള്ള കേസുകളുടെ വിവരങ്ങൾ നൽകാനായി വിവരാവകാശ അപേക്ഷ നൽകിയത്. ഹിയറിങ്ങിൽ ഹാജരാക്കാൻ സർട്ടിഫിക്കറ്റുകളോ വിശദാംശങ്ങളോ ഭൂമി വിറ്റവരുടെ കൈയിൽ ഇല്ലെന്നാണ് ഇതിൽനിന്ന് വ്യക്തമാകുന്നത്.ലീഗ് വാങ്ങിയ ഭൂമി തൃക്കൈപ്പറ്റ വില്ലേജിലെ ലാൻഡ് ബോർഡ് കേസുകളിൽ ഉൾപ്പെട്ടതാണെന്നാണ് വില്ലേജ് ഓഫീസർ റിപ്പോർട്ട് നൽകിയത്. വാങ്ങിയ 11.21 ഏക്കറിൽ ഒരേക്കർ ഒഴികെ തോട്ടംഭൂമിയാണെന്നാണ് റിപ്പോർട്ട്.The post വയനാട് ഫണ്ട് തട്ടിപ്പ്: ബിരിയാണി ചലഞ്ച് വഴി പിരിച്ച ഫണ്ട് പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പിൽ ചെലവഴിച്ചു, എല്ലാം രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറിവോടെ appeared first on Kairali News | Kairali News Live.