കണ്ണൂർ ചെമ്പല്ലിക്കുണ്ട് പാലത്തിൽ നിന്ന് അമ്മയും കുഞ്ഞും പുഴയിലേക്ക് ചാടി. ഇന്ന് പുലർച്ചെ ഒരു മണിയോടുകൂടിയാണ് സംഭവം. വെങ്ങര നടക്കുതാഴെ സ്വദേശനി എം വി റീമയാണ് 3 വയസുള്ള കുഞ്ഞുമായി ചെമ്പല്ലിക്കുണ്ട് പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയത്.ALSO READ: ‘ഫോണിൽ അമ്മയുമായി സംസാരിച്ചതിന് ഉറങ്ങാൻ ബുദ്ധിമുട്ടെന്ന് പറഞ്ഞ് ചവിട്ടി കൂട്ടി, ആത്മഹത്യ ചെയ്യാൻ പോലുമുള്ള ധൈര്യമില്ല’; അതുല്യ സുഹൃത്തിനയച്ച സന്ദേശം കൈരളി ന്യൂസിന്തുടർന്ന് അഗ്നിശമനസേനയും നാട്ടുകാരും നടത്തിയ തെരച്ചിലിൽ ഇന്ന് രാവിലെ 8 :40 ഓടെ റീമയുടെ മൃതദേഹം പുഴയിൽ നിന്ന് കണ്ടെത്തി. കുഞ്ഞിന് വേണ്ടി തിരച്ചിൽ തുടരുകയാണ്. ദാമ്പത്യ പ്രശ്മാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്. പയ്യന്നൂര്‍ ഫയര്‍ഫോഴ്സും സ്കൂബ ടീമും പുഴയില്‍ തിരച്ചില്‍ നടത്തുന്നുണ്ട്. പഴയങ്ങാടി പൊലീസും, പരിയാരം പൊലീസും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.ENGLISH SUMMARY: A mother and her child jumped into the river from the Chemballikundu bridge in Kannur. The incident took place at around 1 am this morning. A native of Vengara, MV Reema, jumped into the river with her 3-year-old child from the Chemballikundu bridge.The post കണ്ണൂർ പഴയങ്ങാടിയിൽ അമ്മ കുഞ്ഞിനെയും കൊണ്ട് പുഴയിൽ ചാടി; അമ്മയ്ക്ക് ദാരുണാന്ത്യം, കുഞ്ഞിനായി തെരച്ചിൽ appeared first on Kairali News | Kairali News Live.