വേടന്റെയും ഗൗരി ലക്ഷ്മിയുടെയും പാട്ട് പാഠ്യപദ്ധതിയിൽ നിന്ന് നീക്കം ചെയ്യുന്നത് പ്രതിഷേധാർഹം: മന്ത്രി വി. ശിവൻകുട്ടി

Wait 5 sec.

കോഴിക്കോട് സർവകലാശാലയിലെ ബിരുദ പാഠ്യപദ്ധതിയിൽ നിന്ന് വേടൻ, ഗൗരി ലക്ഷ്മി എന്നിവരുടെ റാപ്പ് ഗാനങ്ങൾ നീക്കം ചെയ്യണമെന്ന വിദഗ്ദ്ധ സമിതിയുടെ ശുപാർശയെ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ശക്തമായി അപലപിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാനുള്ള സംഘപരിവാർ അജണ്ടയുടെ ഭാഗമാണ് ഈ നീക്കാം.ALSO READ: ‘തരൂരിന്റെ സിരകളിൽ കോൺഗ്രസിന്റെ രക്തമല്ല, പാർട്ടി വിടണം എന്നാണ് അദ്ദേഹം ആഗ്രഹിക്കുന്നത്’; തരൂരിനെതിരെ ആഞ്ഞടിച്ച് രാജ്മോഹൻ ഉണ്ണിത്താൻ എംപിചാൻസലർ നിയമിച്ച സർവകലാശാല ഭരണസമിതി അംഗങ്ങൾ നൽകിയ പരാതിയെ തുടർന്നാണ് ഗാനങ്ങൾ നീക്കം ചെയ്യാനുള്ള തീരുമാനമെന്നാണ് റിപ്പോർട്ട്. അക്കാദമിക് കമ്മിറ്റികൾ ഇതിനകം തയ്യാറാക്കിയ ഒരു സിലബസിൽ അഭിപ്രായങ്ങൾ ശേഖരിക്കാൻ മറ്റൊരു നിയമവിരുദ്ധ കമ്മിറ്റിയെ നിയമിക്കുന്നത് അക്കാദമിക താല്പര്യങ്ങൾക്ക് ഗുണകരമാകില്ല. റാപ്പ് സംഗീതത്തിന്റെ അന്താരാഷ്ട്ര പ്രാധാന്യവും മാനവും തിരിച്ചറിയാത്തവരാണ് ഇതിന് പിന്നിൽ. വൈസ് ചാൻസലർ വൈവിധ്യങ്ങളെ സ്വീകരിക്കാനുള്ള കേരളീയ സാംസ്കാരിക ബോധത്തെ തിരിച്ചറിയണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ENGLISH SUMMARY: Removing the song of Vedan and Gauri Lakshmi from the curriculum V Sivankutty response The post വേടന്റെയും ഗൗരി ലക്ഷ്മിയുടെയും പാട്ട് പാഠ്യപദ്ധതിയിൽ നിന്ന് നീക്കം ചെയ്യുന്നത് പ്രതിഷേധാർഹം: മന്ത്രി വി. ശിവൻകുട്ടി appeared first on Kairali News | Kairali News Live.