സ്‌കൂളുകളില്‍ ഭഗവദ്ഗീത പാരായണം, അസംബ്ലിയിലും ശ്ലോകങ്ങള്‍ ഉള്‍പ്പെടുത്തണം; ഹരിയാനയിലെ സ്‌കൂളുകൾക്ക് നിര്‍ദേശം

Wait 5 sec.

സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും ദൈനംദിന പ്രാർത്ഥനാ യോഗങ്ങളിൽ ഭഗവദ്ഗീതയിലെ ശ്ലോകങ്ങൾ പാരായണം ചെയ്യണമെന്ന് ഹരിയാന സ്‌കൂൾ വിദ്യാഭ്യാസ ബോർഡ് നിർദ്ദേശം. ഈ വരികൾ വായിക്കുന്നത് വിദ്യാർത്ഥികളുടെ സമഗ്രമായ വികാസത്തിന് സഹായകമാകുമെന്ന് ബോർഡ് ചെയർമാൻ സ്കൂൾ പ്രിൻസിപ്പൽമാർക്ക് അയച്ച കത്തിൽ പറയുന്നു. അച്ചടക്കം, ഉത്തരവാദിത്തം എന്നിവ പ്രോത്സാഹിപ്പിക്കുമെന്നാണ് വിദ്യാഭ്യാസ ബോര്‍ഡ് പറയുന്നത്. പദ്ധതി അടുത്ത അധ്യായന വര്‍ഷം മുതല്‍ നടപ്പിലാക്കും.ഗീതയിലെ പഠിപ്പിക്കലുകൾ യുവമനസ്സുകളെ പോസിറ്റീവായി സ്വാധീനിക്കാൻ കഴിയുന്ന ധാർമ്മികവും ആത്മീയവുമായ മാർഗ്ഗനിർദ്ദേശം നൽകുന്നുവെന്ന് എച്ച്എസ്ഇബി പറയുന്നു. സ്കൂൾ കുട്ടികൾക്കിടയിൽ അച്ചടക്കം, ഉത്തരവാദിത്തം, ശ്രദ്ധ തുടങ്ങിയ മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ നീക്കം.ALSO READ: ‘നഗ്നയായ പെൺകുട്ടിയുടെ ദേഹത്താകെ ചോര പൊടിയുന്നുണ്ടായിരുന്നു’; 2009ൽ ധർമസ്ഥലയിൽ പെൺകുട്ടി ക്രൂരതക്കിരയായത് നേരിട്ട് കണ്ടുവെന്ന വെളിപ്പെടുത്തലുമായി ലോറി ഡ്രൈവറായ മലയാളിഎച്ച്എസ്ഇബിയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള സർക്കാർ, സ്വകാര്യ സ്കൂളുകൾക്ക് ഈ തീരുമാനം ബാധകമാണ്. രാവിലെ അസംബ്ലികളിൽ തിരഞ്ഞെടുത്ത വാക്യങ്ങൾ പതിവായി വായിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സ്കൂൾ പ്രിൻസിപ്പൽമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഹരിയാനയ്ക്ക് മുമ്പ്, ഉത്തരാഖണ്ഡ് സ്കൂളുകളിൽ ഭഗവദ്ഗീത പാരായണം നിർബന്ധമാക്കിയിട്ടുണ്ട് .The post സ്‌കൂളുകളില്‍ ഭഗവദ്ഗീത പാരായണം, അസംബ്ലിയിലും ശ്ലോകങ്ങള്‍ ഉള്‍പ്പെടുത്തണം; ഹരിയാനയിലെ സ്‌കൂളുകൾക്ക് നിര്‍ദേശം appeared first on Kairali News | Kairali News Live.