ലക്ഷദ്വീപിൽ കൂട്ട കുടിയൊഴിപ്പക്കലിന് നീക്കം. ബിത്ര ദ്വീപിലെ ജനങ്ങളെയാണ് കുടിയൊഴിപ്പിക്കുന്നത്. ബിത്രയുടെ മുഴുവൻ ഭൂമിയും ഏറ്റെടുത്ത് പ്രതിരോധ ഏജൻസികൾക്ക് കൈമാറാനുള്ള ലക്ഷദ്വീപ് ഭരണകൂടത്തിന്റെ തീരുമാനം ദ്വീപ് നിവാസികൾക്കിടയിൽ വലിയ പ്രക്ഷോഭങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.350 ലധികം പേർ താമസിക്കുന്ന ചെറു ദ്വീപാണ് ബിത്ര. ലക്ഷദ്വീപിലെ, 0.105 ചതുരശ്ര കിലോ മീറ്റർ വിസ്തീർണമുള്ളതും ജനവാസമുള്ളതുമായ ഏറ്റവും ചെറിയ ദ്വീപാണ് ഇത്. തലമുറകളായി ജീവിക്കുന്നവർ ഭൂമി നഷ്ടപ്പെടുമെന്ന ആശങ്കയിൽ ആണ്. എവിടേക്ക് പോകുമെന്നറിയാതെ നൂറ് കണക്കിന് കുടുംബങ്ങൾ ആണ് വഴിയാധാരമാവുക. ഇതോടെയാണ് ഇവർ പ്രതിഷേധവുമായി എത്തുന്നത്.ALSO READ: ‘ഫോണിൽ അമ്മയുമായി സംസാരിച്ചതിന് ഉറങ്ങാൻ ബുദ്ധിമുട്ടെന്ന് പറഞ്ഞ് ചവിട്ടി കൂട്ടി, ആത്മഹത്യ ചെയ്യാൻ പോലുമുള്ള ധൈര്യമില്ല’; അതുല്യ സുഹൃത്തിനയച്ച സന്ദേശം കൈരളി ന്യൂസിന്ജൂലൈ 11-ന് ലക്ഷദ്വീപ് റെവന്യൂ വകുപ്പ് പുറത്തിറക്കിയ ഉത്തരവനുസരിച്ച്, ബിത്രയുടെ മുഴുവൻ ഭൂമിയും പ്രതിരോധ, നയതന്ത്ര ഏജൻസികൾക്ക് കൈമാറാനാണ് തീരുമാനം. ദ്വീപിന്റെ തന്ത്രപ്രധാനമായ സ്ഥാനവും ദേശീയ സുരക്ഷാ പ്രാധാന്യവുമാണ് ഈ നീക്കത്തിന് കാരണമായി പറയുന്നത്. എന്നാൽ, ഈ നടപടി ഏകാധിപത്യ മനോഭാവത്തോടെയുള്ള കേന്ദ്ര സർക്കാരിന്റെ മറ്റ് പല നയങ്ങളെയും ഓർമ്മിപ്പിക്കുന്നതാണെന്ന് ദ്വീപ് നിവാസികളും ജനപ്രതിനിധികളും ചൂണ്ടിക്കാട്ടുന്നു.സാമൂഹികാഘാത പഠനത്തിന് റവന്യൂ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു. ദ്വീപ് പൂർണമായും പ്രതിരോധ, നയതന്ത്ര ഏജൻസികൾക്ക് കൈമാറുക എന്നതാണ് ലക്ഷ്യമെന്ന് വിജ്ഞാപനം. എന്നാൽ, ഈ പഠനത്തിന് ഭൂവുടമകളുടെയോ ഗ്രാമസഭയുടെയോ അനുമതി നിർബന്ധമല്ലെന്ന് വിജ്ഞാപനത്തിൽ പറയുന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു.The post ലക്ഷദ്വീപിൽ കൂട്ട കുടിയൊഴിപ്പക്കലിന് നീക്കം; വഴിയാധാരമാവുക നിരവധി കുടുംബങ്ങൾ appeared first on Kairali News | Kairali News Live.