പനയമുട്ടം അപകടം: ‘അപകടകാരണം സ്വകാര്യ വ്യക്തി മരം മുറിച്ച് മാറ്റാൻ സമ്മതിക്കാതിരുന്നത്’; കുറ്റക്കാർക്കെതിരെ കർശന നടപടിയെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി

Wait 5 sec.

തിരുവനന്തപുരം പനയമുട്ടത്ത് യുവാവ് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പ്രതികരണവുമായി വൈദ്യുതിവകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി. സ്വകാര്യ വ്യക്തി മരം മുറിക്കാൻ സമ്മതിക്കാത്തതാണ് അപകടത്തിന് വഴിയൊരുക്കിയതെന്ന് മന്ത്രി പറഞ്ഞു. ചീഫ് എൻജിനീയർ പ്രാഥമിക അന്വേഷണം നടത്തും. ഔദ്യോഗിക റിപ്പോർട്ട് കിട്ടിയാൽ ഉടൻ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ വ്യക്തി മരം മുറിക്കാൻ തയ്യാറാവാത്തത് കെഎസ്ഇബി വീഴ്ചയായി പറയാൻ കഴിയില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.ALSO READ; വൃദ്ധനെ വീട്ടിൽ പുഴുവരിച്ച് അവശനിലയിൽ കണ്ടെത്തി; യൂത്ത് കോൺഗ്രസ് നേതാവ് സ്വത്ത് എഴുതി വാങ്ങി ഉപേക്ഷിച്ചതായി പരാതിനെടുമങ്ങാട് – പനയമുട്ടത്ത് ഇന്ന് പുലർച്ചെയാണ് കാറ്ററിംഗിന് പോയി തിരികെ ബൈക്കിൽ വരുകയായിരുന്ന യുവാവ് ഷോക്കേറ്റ് മരിച്ചത്. മരം കടപുഴകി പോസ്റ്റിലേക്ക് വീണതിനെ തുടർന്ന് മരവും പോസ്റ്റും റോഡിലേക്ക് വീണു കിടന്നിരുന്നു. പുലർച്ചെ 2 മണിക്ക് ഇതുവ‍ഴി പോയ അക്ഷയ് എന്ന യുവാവ് ഇതിൽ ഇടിക്കുകയായിരുന്നു. അക്ഷയിന്റെ മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പൊലീസെത്തി തുടർനടപടികൾ സ്വീകരിച്ചു.keywords: Thiruvananthapuram, Accident, Electric line, KSEBThe post പനയമുട്ടം അപകടം: ‘അപകടകാരണം സ്വകാര്യ വ്യക്തി മരം മുറിച്ച് മാറ്റാൻ സമ്മതിക്കാതിരുന്നത്’; കുറ്റക്കാർക്കെതിരെ കർശന നടപടിയെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി appeared first on Kairali News | Kairali News Live.