വിയറ്റ്നാമിൽ വിനോദ സഞ്ചാരികളുടെ ബോട്ട് മറിഞ്ഞ് അപകടം ; മരണം 34 ആയി

Wait 5 sec.

വിയറ്റ്‌നാമിലെ ഹാലോങ് ബേയില്‍ വിനോദ സഞ്ചാര ബോട്ട് മറിഞ്ഞ് അപകടത്തിൽ മരണം 34 ആയി. 8 പേരെ കാണാതായി. ഹാലോങ് ഉൾക്കടലിൽ ഉണ്ടായ കൊടുങ്കാറ്റാണ് ബോട്ട് മറിയാൻ കാരണമായത്. ഹനോയിയിൽ നിന്ന് വിനോദസഞ്ചാരത്തിനായി എത്തിയ വിയറ്റ്നാമീസ് കുടുംബങ്ങളുമായി യാത്രചെയ്യുന്നതിനിടെയാണ് അപകടം നടന്നത്. വണ്ടർ സീസ് എന്ന ബോട്ടില്‍ 48 ടൂറിസ്റ്റുകളും അഞ്ച് ജീവനക്കാരും ഉള്‍പ്പടെ 53 പേര്‍ ഉണ്ടായിരുന്നുവെന്നും കൊടുങ്കാറ്റിനെ തുടർന്നാണ് ബോട്ട് മുങ്ങിയതെന്നും വിയറ്റ്നാമീസ് ബോർഡർ ഗാർഡുകളുടെയും നാവികസേനയുടെയും പ്രസ്താവനയിൽ പറയുന്നു. ALSO READ: ഗാസയിൽ ഭക്ഷണത്തിന്‌ 
കാത്തുനിന്നവർക്കുനേരെ വെടിയുതിർത്ത് ഇസ്രയേലി സൈന്യം;
 36 പേർ കൊല്ലപ്പെട്ടുകാണാതായവരെ കണ്ടെത്താൻ രാത്രി വരെ രക്ഷാപ്രവർത്തനങ്ങൾ തുടർന്നു. അപകടസമയത്ത് ശക്തമായ മഴയും ഇടിയും മിന്നലും വലിപ്പമുള്ള ആലിപ്പഴ വർഷവും ഈ സമയത്ത് ഉണ്ടായിരുന്നെന്നാണ് റിപ്പോർട്ടുകൾ.അതേസമയം വിയറ്റ്നാം പ്രധാനമന്ത്രി ഫാം മിൻ ചിൻ മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിച്ചു.ALSO READ: നൈജറിൽ ഭീകരാക്രമണം: രണ്ട് ഇന്ത്യക്കാർ കൊല്ലപ്പെട്ടു; ഒരാൾ ദക്ഷിണേന്ത്യക്കാരൻ എന്ന് വിവരംThe post വിയറ്റ്നാമിൽ വിനോദ സഞ്ചാരികളുടെ ബോട്ട് മറിഞ്ഞ് അപകടം ; മരണം 34 ആയി appeared first on Kairali News | Kairali News Live.