വയനാടിനായി കൈകോർത്ത് നിരവധിയാളുകളാണ് എത്തിയത്. എന്നാൽ പലരുടെയും പണപ്പിരിവുകൾ തട്ടിപ്പായ കഥകളാണ് പുറത്തുവരുന്നത്. വയനാട് പുനരധിവാസത്തിനായുള്ള ഫണ്ട് പിരിക്കാനായി കോൺഗ്രസ് ഉപയോഗിച്ചിരുന്ന ഫണ്ട് സമാഹരണ ആപ്പ് പോലും പണിമുടക്കിയതോടെ പിരിച്ചെടുത്ത പണം എവിടെയെന്നാണഅ പലരും ചോദിക്കുന്നത്. യൂത്ത് കോൺഗ്രസ് വയനാട് ദുരിതാശ്വാസ ഫണ്ട് ശേഖരണത്തിൽ പാലക്കാടും വ്യാപക ക്രമക്കേട് ഉണ്ടായ വാർത്തകൾ പുറത്തുവന്നിരുന്നു. വയനാട്ടിലെ ഫണ്ട് പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പിൽ വ്യാപകമായി ചെലവഴിച്ചു. രാഹുലിന്റെ നിർദ്ദേശപ്രകാരമാണ് ചെലവഴിച്ചത് എന്നാണ് റിപ്പോർട്ട്. ALSO READ: വയനാട് ഫണ്ട് തട്ടിപ്പ്: ബിരിയാണി ചലഞ്ച് വഴി പിരിച്ച ഫണ്ട് പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പിൽ ചെലവഴിച്ചു, എല്ലാം രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറിവോടെഎന്നാൽ പിരിച്ചെടുത്ത പണത്തിന്റെ കൃതൃമായ കണക്കുകൾ പങ്കുവച്ചിരിക്കുകയാണ് ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ കമ്മിറ്റി. ഒരു കോടി എഴുപത്തിയെട്ട് ലക്ഷം രൂപയാണ് വയനാടിനായി പാലക്കാട് ജില്ലയിൽ നിന്നും ഡിവൈഎഫ്ഐ സമാഹരിച്ച് നൽകിയത്. വിവിധ ചലഞ്ചുകളിലൂടെ കല്ല് ചുമന്നും, അധ്വാനം വഴിയും സംസ്ഥാന കമ്മിറ്റി കണ്ടെത്തി നൽകിയ 20 കോടിയിലേക്ക് ബ്ലോക്ക് കമ്മിറ്റികൾ സമാഹരിച്ച തുകയുടെ വിശദാംശങ്ങൾ ആണ് പങ്കുവച്ചത്. ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ സെക്രട്ടറിയാണ് റിയാസുദ്ദീൻ ആണ് ഫേസ്ബുക്കിലൂടെ ഈ കണക്കുകൾ പങ്കുവച്ചത്. മേഖല കമ്മിറ്റികൾ അവരവരുടെ സംഭാവന കമന്റായി നൽകിയിട്ടുണ്ട്.പോസ്റ്റിന്റെ പൂർണരൂപംവയനാടിനായിപാലക്കാട് ജില്ലയിൽ നിന്നും സമാഹരിച്ച് നൽകിയത് ഒരു കോടി എഴുപത്തിയെട്ട് ലക്ഷം രൂപവിവിധ ചലഞ്ചുകളിലൂടെ കല്ല് ചുമന്നും, അധ്വാനം വഴിയും സംസ്ഥാന കമ്മിറ്റി കണ്ടെത്തി നൽകിയ 20 കോടിയിലേക്ക് ബ്ലോക്ക് കമ്മിറ്റികൾ സമാഹരിച്ച തുകയുടെ വിശദാംശങ്ങൾ താഴെ കൊടുക്കുന്നു.2 ലക്ഷത്തിനു മുകളിൽ വരെ സമാഹരിച്ച് നൽകിയമേഖല കമ്മറ്റികൾ ഉണ്ട്.ഇതിൽ DYFI ബ്ലോക്ക്, മേഖലകമ്മിറ്റികൾ അവരവരുടെ സംഭാവന കമന്റ് ചെയ്യും.യൂത്ത് കോൺഗ്രസ് പിരിച്ചതിൽ മുക്കിയതിന്റെ ബാക്കി കണക്ക്ഇവിടെ കമോൺ…The post ‘വയനാടിനായി യൂത്ത് കോൺഗ്രസ് പിരിച്ച കണക്കുണ്ടോ?’; ഡിവൈഎഫ്ഐ കൈമാറിയ ഒരു കോടി 78 ലക്ഷം രൂപയുടെ മേഖലാ-ബ്ലോക്ക് തല കണക്ക് പങ്കുവെച്ച് പാലക്കാട് ജില്ലാ കമ്മിറ്റി appeared first on Kairali News | Kairali News Live.