വൃദ്ധനെ വീട്ടിൽ പുഴുവരിച്ച് അവശനിലയിൽ കണ്ടെത്തി; യൂത്ത് കോൺഗ്രസ് നേതാവ് സ്വത്ത് എഴുതി വാങ്ങി ഉപേക്ഷിച്ചതായി പരാതി

Wait 5 sec.

പത്തനംതിട്ടയിൽ വൃദ്ധനെ വീട്ടിൽ കാലിൽ പുഴുവരിച്ച നിലയിൽ അവശനിലയിൽ കണ്ടെത്തി. പത്തനംതിട്ട ആങ്ങമൂഴിയിലാണ് സംഭവം. ഡിവൈഎഫ്ഐ നേതൃത്വമെത്തിയാണ് വൃദ്ധനെ ആശുപത്രിയിലാക്കിയത്. ആങ്ങമൂഴി സ്വദേശി സോമനെയാണ് വീട്ടിൽ അവശ നിലയിൽ കണ്ടെത്തിയത്. ബന്ധുവായ യൂത്ത് കോൺഗ്രസ് നേതാവ് സോമനിൽ നിന്നും സ്വത്ത് എഴുതി വാങ്ങി ഉപേക്ഷിച്ചതായി ഡിവൈഎഫ്ഐയുടെ ആരോപിച്ചു. യൂത്ത് കോൺഗ്രസ് കോന്നി നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് സുമേഷ് ആങ്ങമൂഴിക്കെതിരെ പോലീസിൽ ഡിവൈഎഫ്ഐ പരാതി നൽകിയിട്ടുണ്ട്. സോമനിൽ നിന്നും സുമേഷ് സ്വത്ത് തട്ടിയെടുത്തതായാണ് ഡിവൈഎഫ്ഐയുടെ പരാതി. എന്നാൽ, സുമേഷ് ആങ്ങമൂഴി ആരോപണം നിഷേധിച്ചു.updating…The post വൃദ്ധനെ വീട്ടിൽ പുഴുവരിച്ച് അവശനിലയിൽ കണ്ടെത്തി; യൂത്ത് കോൺഗ്രസ് നേതാവ് സ്വത്ത് എഴുതി വാങ്ങി ഉപേക്ഷിച്ചതായി പരാതി appeared first on Kairali News | Kairali News Live.