ശാസ്ത്രഗവേഷണം: തട്ടിപ്പുകളും തെറ്റായ രീതികളും

Wait 5 sec.

ചിലപ്പോഴൊക്കെ, നല്ല ഗവേഷണ രീതികളെപ്പറ്റിയുള്ള അറിവില്ലായ്മയും ഉത്തമ രീതികൾ അവലംബിക്കാത്തതും അധാർമ്മിക ഫലങ്ങൾക്ക് കാരണമാകും. ചില സന്ദർഭങ്ങളിൽ, ഉയർന്ന പദവികളോ പ്രമോഷനുകളോ കരസ്ഥമാക്കുക എന്നതായിരിക്കാം ലക്ഷ്യം. ചില ഗവേഷക  വിദ്യാർത്ഥികൾ അവരുടെ തീസിസ് പ്രവൃത്തികൾ വേഗത്തിൽ പൂർത്തിയാക്കാൻ മനഃപൂർവ്വം വഞ്ചനാപരമായ കാര്യങ്ങൾ അവലംബിക്കുന്നു. ഇത്തരത്തിലുള്ള ധാർമ്മിക ലംഘനങ്ങൾ, വഞ്ചന, അല്ലെങ്കിൽ മനഃപൂർവ്വമുളള തെറ്റായ പെരുമാറ്റം എന്നിവ ശാസ്ത്രത്തിന്റെ പുരോഗതിയെ തടസ്സപ്പെടുത്തും.  അതിനാൽ, ശാസ്ത്രസമൂഹവും പൊതുജനങ്ങളും ഈ രീതികളെ ശക്തമായി അപലപിക്കേണ്ടതുണ്ട്.  Source