യുവേഫ വനിതാ യൂറോ ഫുട്ബോളിൽ ജർമ്മനി സെമിയിൽ. ക്വാർട്ടറിൽ ഫ്രാൻസിനെ പെനാൽറ്റി ഷൂട്ട് ഔട്ടിലാണ് ജർമ്മനി തോൽപ്പിച്ചത് (സ്കോർ 6-5). നിശ്ചിത സമയത്ത് ഇരു ടീമും ഓരോ ഗോൾ വീതം നേടി തുല്യ നിലയിൽ ആയിരുന്നു. കളി തുടങ്ങി പതിനഞ്ച് മിനിറ്റാകുന്നതിന് മുമ്പ് കാതറിൻ ഹെൻഡ്രിക്കിന് ചുവപ്പ് കാർഡ് കിട്ടിയതോടെ ജർമ്മൻ സംഘം 10 പേരായി ചുരുങ്ങി. ഇത് ഫ്രാൻസിന് ഒരു പെനാൽറ്റി അടക്കമുള്ള മുൻതൂക്കം നൽകുകയും ചെയ്തു. അവസരം പാഴാക്കാതെ ഗ്രേസ് ഗെയോറോ പെനാൽറ്റി ഗോളാക്കി മാറ്റിയതോടെ ഗാലറിയിൽ ഫ്രഞ്ച് ആരവം. എന്നാൽ, ജർമ്മൻ പട പൂർവാധികം ശക്തിയോടെ തിരിച്ചടിച്ചു. ഫ്രാൻസിന്റെ വെടിപൊട്ടി പത്ത് മിനിറ്റിന് ശേഷം സ്ജോക്കെ ന്യൂസ്കെൻ തിരിച്ചു നിറയൊഴിച്ചു. ഇതോടെ കളി 1 – 1 ന് സമനിലയിൽ.ALSO READ; ‘ടെസ്റ്റ് കരിയറിന്റെ ആദ്യ അഞ്ച് ദിവസം ചെലവഴിച്ചത് ബാത്ത്റൂമില്‍’; വിവ് റിച്ചാര്‍ഡ്സുമായുള്ള ആദ്യ കൂടിക്കാഴ്ച ഓര്‍മിച്ച് ബ്രയാന്‍ ലാറഇതോടെ വിജയിക്കാനുള്ള പോരാട്ടം മൂർധന്യത്തിലെത്തി. ഇരുടീമുകളും ഒപ്പത്തിനൊപ്പം പോരാടിയെങ്കിലും അടിച്ച ഷോട്ടുകൾ ലക്ഷ്യത്തിൽ എത്തിക്കാനായില്ല. നിശ്ചിത സമയം കഴിഞ്ഞതോടെ കളി അധിക സമയത്തേക്ക് നീങ്ങി. ഇരുഭാഗത്തും കൊണ്ടുപിടിച്ച ശ്രമങ്ങൾ നടന്നതല്ലാതെ ഗാലറിയിൽ കാത്തിരുന്ന ആരാധകർക്ക് ആഘോഷിക്കാൻ അവസരങ്ങൾ ഒന്നും സൃഷ്ടിക്കാനായില്ല.തുടർന്ന് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങി. ഷൂട്ടൗട്ടിൽ ഫ്രാൻസിന്റെ ആലീസ് സോംബാത്ത് നിർണായക പെനാൽറ്റി പാഴാക്കിയതോടെ സെന്റ് ജേക്കബ്-പാർക്കിൽ ജർമ്മനി ആഘോഷം തുടങ്ങി. സെമിയിൽ സ്പെയിൻ ആണ് ജർമ്മനിയുടെ എതിരാളി. മറ്റൊരു സെമിയിൽ ഇംഗ്ലണ്ടും ഇറ്റലിയും ഏറ്റുമുട്ടും.The post എണ്ണത്തിൽ കുറഞ്ഞിട്ടും പൊരുതിക്കയറി; യുവേഫ വനിതാ യൂറോ ഫുട്ബോളിൽ ജർമ്മനി സെമിയിൽ appeared first on Kairali News | Kairali News Live.