ഫ്രിഡ്ജില്‍ സൂക്ഷിച്ച മാംസാഹാരം ചൂടാക്കി കഴിച്ചു; ഹൈദരാബാദില്‍ 46കാരന്‍ മരിച്ചു: മൂന്ന് പേരുടെ നില ഗുരുതരം

Wait 5 sec.

ഹൈദരാബാദില്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ച മാംസാഹാരം ചൂടാക്കി കഴിച്ച 46 കാരന്‍ മരിച്ചു. ശ്രീനിവാസ് യാദവ് എന്നയാളാണ് മരിച്ചത്.വനസ്ഥലിപുരത്താണ് സംഭവം. ബൊനലു ഉത്സവത്തിന്റെ ഭാഗമായാണ് വീട്ടില്‍ ചിക്കന്‍, മട്ടണ്‍, ബോട്ടി എന്നിവ പാകം ചെയ്തത്. തുടര്‍ന്ന് അടുത്ത ദിവസം കഴിക്കാനായി ഫ്രിഡ്ജില്‍ സൂക്ഷിക്കുകയായിരുന്നു.ഇത് ചൂടാക്കി കഴിച്ചതോടെയാണ് മരണം സംഭവിച്ചത്. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് പുറത്തുവന്നശേഷമേ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകുകയുള്ളു എന്ന് പൊലീസ് അറിയിച്ചു. ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഒമ്പതംഗ കുടുംബത്തിനാണ് മാംസാഹാരം ചൂടാക്കി കഴിച്ചതോടെ അസ്വസ്ഥത അനുഭവപ്പെട്ടത്. ഇതില്‍ മൂന്ന് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.Also read- വന്യജീവി ആക്രമണം: മരണങ്ങളുടെയും നാശനഷ്ടങ്ങളുടെയും കണക്കുകള്‍ ഇല്ലെന്ന് കേന്ദ്രം; മറുപടി ഡോ. ജോണ്‍ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന്ശ്രീനിവാസിന്റെ ഭാര്യ രജിത(38), മക്കളായ ലഹരി (17), ജസ്മിത (15), അമ്മവഗൗരമ്മ (65), രജിതയുടെ സഹോദരന്‍ സന്തോഷ് കുമാര്‍ (39), ഭാര്യ രാധിക (34), മക്കളായ പൂര്‍വ്വിക(12), കൃതജ്ഞ (7) എന്നിവരാണ് ഭക്ഷണം കഴിച്ചത്. ഭക്ഷണം ചൂടാക്കി കഴിച്ചതും കുടുംബാംഗങ്ങള്‍ക്ക് ഛര്‍ദ്ദിയും വയറിളക്കവും അനവുഭവപ്പെടുകയായിരുന്നു. ഉടനടി ഒമ്പതുപേരെയും സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ചികിത്സയിലിരിക്കെയാണ് ശ്രീനിവാസ് മരിച്ചത്.The post ഫ്രിഡ്ജില്‍ സൂക്ഷിച്ച മാംസാഹാരം ചൂടാക്കി കഴിച്ചു; ഹൈദരാബാദില്‍ 46കാരന്‍ മരിച്ചു: മൂന്ന് പേരുടെ നില ഗുരുതരം appeared first on Kairali News | Kairali News Live.