സംസ്ഥാനത്ത് വിവിധ വിഭാഗങ്ങളിലെ ഐപിഎസ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം

Wait 5 sec.

സംസ്ഥാനത്ത് വിവിധ വിഭാഗങ്ങളിലെഐപിഎസ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം. 11 ഐപിഎസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റ ഉത്തരവ് സർക്കാർ പുറത്തിറക്കി. പത്തനംതിട്ട എസ്പി വി.ജി വിനോദ് കുമാറിനെ ക്രമസമാധാന ചുമതലയുള്ള എഐജി ആയി നിയമിച്ചു. പകരം ആർ ആനന്ദിനെ പത്തനംതിട്ട ജില്ല പോലീസ് മേധാവിയായി നിയമിച്ചു. കൊല്ലം റൂറൽ എസ് പി സാബു മാത്യുവിനെ ഇടുക്കിയിലേക്ക് മാറ്റി. ഇടുക്കി എസ്പി വിഷ്ണു പ്രദീപിന് കൊല്ലത്ത് നിയമനം. റെയിൽവേസ് എസ്പി അരുൺ കൃഷ്ണയ്ക്ക് വിഐപി സെക്യൂരിറ്റി ഡിസിപി ആയാണ് നിയമനം.ALSO READ – കാഞ്ഞങ്ങാട് നാളെ ഗതാഗത നിയന്ത്രണം; സൗത്ത് മുതൽ ഐങ്ങോത്ത് വരെയുള്ള വാർഡുകൾക്ക് നാളെ പ്രാദേശിക അവധിEnglish Summary – Transfer of IPS officers of various categories in the state. The government has issued a transfer order for 11 IPS officers. Pathanamthitta SP V.G. Vinod Kumar has been appointed as AIG in charge of law and order. Instead, R. Anand has been appointed as Pathanamthitta District Police Chief. Kollam Rural SP Sabu Mathew has been transferred to Idukki.The post സംസ്ഥാനത്ത് വിവിധ വിഭാഗങ്ങളിലെ ഐപിഎസ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം appeared first on Kairali News | Kairali News Live.