കൊണ്ടോട്ടി: പുളിക്കല്‍ അരൂരില്‍ ഹൈകോടതി ഉത്തരവ് മറികടന്നുള്ള ക്വാറിയുടെ പ്രവര്‍ത്തനം നാട്ടുകാര്‍ തടഞ്ഞു. ക്വാറി പ്രവര്‍ത്തനെത്തെ തുടര്‍ന്ന് സമീപത്തെ നിരവധി വീടുകള്‍ക്ക് വിള്ളലുകളുണ്ടായി.ജൂണ്‍ 30ന് ക്വാറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കഴിഞ്ഞ 13 വര്‍ഷമായി ക്വാറി പ്രദേശത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ക്വാറിയുടെ പ്രവര്‍ത്തനം കൊണ്ട് ദുരിതത്തിലാണ് സമീപത്തുള്ള ഏതാണ്ട് 50തോളം കുടുംബങ്ങള്‍.കിലോമീറ്ററുകളോളം അപ്പുറത്തുള്ള വീടുകള്‍ക്ക് വരെ വലിയ വിള്ളലുകളുണ്ട്. വര്‍ഷങ്ങളായി നാട്ടുകാരുടെ നേതൃത്വത്തില്‍ പ്രതിഷേധം നടത്തുന്നു. ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ക്വാറി വീണ്ടും പ്രവര്‍ത്തനം തുടങ്ങിയതോടെയാണ് നാട്ടുകാര്‍ പ്രവര്‍ത്തനം തടഞ്ഞു രംഗത്ത് എത്തിയത്. പൊലീസ് എത്തി ക്വാറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ പറഞ്ഞു.ക്വാറിയിൽ നിന്നുള്ള വാഹനഗതാഗതം മൂലം പ്രദേശത്തെ റോഡുകൾക്കും നാശനഷ്ടമുണ്ട്. കുട്ടികളടക്കമുള്ള യാത്രക്കാരും വാഹനങ്ങളുടെ പാച്ചിലിൽ ഭയചകിതരാണ്.ജില്ലാ പഞ്ചായത്ത് മെംബർ ടി പി ഹാരിസിനെ പാർട്ടിയിൽ നിന്നും സസ്പെൻഡ‍് ചെയ്ത് മുസ്ലിം ലീഗ്