ജില്ലാ പഞ്ചായത്ത് മെംബർ ടി പി ഹാരിസിനെ പാർട്ടിയിൽ നിന്നും സസ്പെൻഡ‍് ചെയ്ത് മുസ്ലിം ലീ​ഗ്

Wait 5 sec.

മലപ്പുറം: മലപ്പുറം ജില്ലാ പഞ്ചായത്ത് അം​ഗം ടി പി ഹാരിസിനെ മുസ്ലിം ലീ​ഗ് അം​ഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. മക്കരപ്പറമ്പ് ഡിവിഷനിൽ നിന്നുള്ള ജില്ലാപഞ്ചായത്ത് മെംമ്പറും യൂത്ത് ലീ​ഗ് ജില്ലാ നേതാവുമാണ് ടി പി ഹാരിസ്. പാർട്ടി അച്ചടക്ക ലംഘനം നടത്തിയതിന്റെ പേരിൽ മുസ്ലിംലീഗ് പാർട്ടിയിൽ നിന്നും അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തതായാണ് മുസ്സിം ലീ​ഗ് സംസ്ഥാന കമ്മിറ്റി ഓഫീസിൽ നിന്നും അറിയിച്ചത്.ജില്ലാ പഞ്ചായത്തിന്റെ വിവിധ പദ്ധതികൾ നടത്തുന്നതുമായി ബന്ധപ്പെട്ട് പലരിൽ നിന്നുമായി കോടികണക്കിന് രൂപ പിരിച്ചതായി ആരോപണമുണ്ട്. ജില്ലാപഞ്ചായത്തിന്റെ പൊതുമരാമത്ത് പദ്ധതികൾ ബിനാമികളെവെച്ച് എടുക്കുന്നതിനും മങ്കട സി എച്ച് സി, തിരൂരിലെ ശിഹാബ് തങ്ങൾ ഹോസ്പിറ്റൽ തുടങ്ങിയവയിലേക്ക് ഉപകരണങ്ങൾ പർച്ചേഴ്സ് ചെയ്യുന്ന ബിസിനസിൽ പങ്കാളിയാക്കാം എന്നും പറഞ്ഞാണ് പണം തട്ടിയത്.ഹാരിസിനെതിരെ മുസ്ലിം ലീ​ഗ് മലപ്പുറം ജില്ലാ കമ്മിറ്റിക്ക് പരാതി ലഭിച്ചിട്ടുള്ളതായി പാർട്ടി ജില്ലാ സെക്രട്ടറി പി അബ്ദുൽ ഹമീദ് പറഞ്ഞു. ഹാരിസനെതിരെ ഉയർന്ന അഴിമതി ആരോപണം പാർട്ടി അന്വേഷിക്കുന്നുണ്ട്. നിലവിൽ അന്വേഷണ വിധേയമായാണ് അദ്ദേഹത്തെ സസ്പെൻഡ് ചെയ്തിരിക്കുന്നത്. അന്വേഷണത്തിന് ശേഷം മറ്റ് നടപടികളിലേക്ക് കടക്കുമെന്നും അദ്ദേഹം പറഞ്ഞു.സ്വകാര്യ ആശുപത്രിയിൽ നഴ്‌സ്‌ ആത്മഹത്യ ചെയ്ത സംഭവത്തിൽ മുൻ ജനറൽ മാനേജർ അറസ്റ്റിൽ