കേരള സർക്കാർ നിയന്ത്രണത്തിലുള്ള മൂന്നാർ എൻജിനിയറിങ് കോളേജിൽ 2025-26 അധ്യയന വർഷത്തിൽ ബി.ടെക് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എൻജിനിയറിങ്, മെക്കാനിക്കൽ എൻജിനിയറിങ് എന്നീ ബ്രാഞ്ചുകളിൽ ഒഴിവു വന്നേക്കാവുന്ന രണ്ടാംവർഷ (ലാറ്ററൽ എൻട്രി) ബി.ടെക് സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ള വിദ്യാർത്ഥികൾക്ക് www.cemunnar.ac.in ൽ കൊടുത്തിരിക്കുന്ന ഗൂഗിൾഫോം പൂരിപ്പിച്ച് അപേക്ഷിക്കാം. കുടുതൽ വിവരങ്ങൾക്ക്: 9447570122, 9061578465.