ഐ പി എസ് തലപ്പത്ത് വന്‍ അഴിച്ചുപണി; ‘ഇ ഡി’യെ കുരുക്കിയ എസ് ശശിധരന്‍ വിജിലന്‍സില്‍ നിന്ന് പോലീസ് അക്കാദമിയിലേക്ക്

Wait 5 sec.

തിരുവനന്തപുരം | സംസ്ഥാനത്ത് ഐ പി എസ് ഉദ്യോഗസ്ഥ തലത്തില്‍ വന്‍ അഴിച്ചു പണിയുമായി സര്‍ക്കാര്‍. ഇ ഡി ഉദ്യോഗസ്ഥനെ അഴിമതി കേസില്‍ കുരുക്കിയ എസ് ശശിധരനെ വിജിലന്‍സില്‍ നിന്ന് പോലീസ് അക്കാദമിയിലേക്ക് മാറ്റി. പോക്സോ കേസ് വിവാദത്തില്‍പെട്ട പത്തനംതിട്ട എസ് പിക്കും സ്ഥാനചലനമുണ്ട്.പത്തനംതിട്ട എസ് പി. വിനോദ് കുമാറിനെ ക്രമസമാധാന ചുമതലയുള്ള എ ഡി ജി പിയുടെ ഓഫീസിലെ അസിസ്റ്റന്റ് ഐ ജി ആയാണ് നിയോഗിച്ചിരിക്കുന്നത്. പകരം ആര്‍ ആനന്ദ് പത്തനംതിട്ട എസ് പി ആകും.കൊല്ലം റൂറല്‍ പോലീസ് സൂപ്രണ്ട് സാബു മാത്യുവിനെ ഇടുക്കിയിലേക്ക് മാറ്റി. പകരം വിഷ്ണുപ്രദീപ് കൊല്ലം റൂറല്‍ പോലീസ് സൂപ്രണ്ടായി ചുമതലയേല്‍ക്കും. അരുള്‍ ആര്‍ ബി കൃഷ്ണയെ പോലീസ് ബറ്റാലിയന്‍ ഡി ഐ ജി ചുമതലയിലേക്കും മാറ്റിയിട്ടുണ്ട്. ആകെ 11 ഉദ്യോഗസ്ഥരെയാണ് മാറ്റിയിരിക്കുന്നത്.