വെള്ളം നിറഞ്ഞ പാടത്ത് വീണ മൊബൈല്‍ ഫോണ്‍ തിരയാനിറങ്ങിയയാള്‍ മുങ്ങിമരിച്ചു

Wait 5 sec.

തിരുവല്ല | വെള്ളം നിറഞ്ഞ പാടത്ത് വീണ മൊബൈല്‍ ഫോണ്‍ തിരയാനിറങ്ങിയയാള്‍ മുങ്ങിമരിച്ചു. പത്തനംതിട്ട തിരുവല്ല നെടുമ്പ്രം വടക്കേതില്‍ ഷാജി (50) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലോടെ പൊടിയാടിയിലെ പാടത്താണ് സംഭവം.ഷാജി വള്ളത്തില്‍ പോകവേ ഫോണ്‍ വെള്ളത്തില്‍ വീഴുകയായിരുന്നു. പാടത്തിറങ്ങി തിരയുന്നതിനിടെ ആഴമുള്ളതും മുളകള്‍ വീണുകിടക്കുന്നതുമായ ഭാഗത്ത് അകപ്പെടുകയായിരുന്നു.തിരുവല്ല അഗ്‌നിസമന സേന അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍ കെ എസ് അജിതിന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍&റെസ്‌ക്യൂ ഓഫീസര്‍ സതീഷ് കുമാര്‍, ഉദ്യോഗസ്ഥരായ ജയന്‍ മാത്യു, രഞ്ജിത് കുമാര്‍, അനില്‍കുമാര്‍, ശ്രീദാസ്, ഷിബിന്‍രാജ്, മുകേഷ് എന്നിവര്‍ ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്.