മനാമ: ബഹ്റൈനില്‍ പൊതുസമൂഹത്തിന്റെ ധാര്‍മിക മൂല്യങ്ങളെയും സാമൂഹിക തത്വങ്ങളെയും അവഹേളിക്കുന്ന ഉള്ളടക്കം സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ പോസ്റ്റ് ചെയ്തതിന് രണ്ട് പേര്‍ക്ക് ആറ് മാസം തടവും 200 ബഹ്റൈന്‍ ദിനാര്‍ പിഴയും വിധിച്ചു. മൂന്നാം മൈനര്‍ ക്രിമിനല്‍ കോടതിയുടേതാണ് ഉത്തരവ്. കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിച്ച മൊബൈല്‍ ഫോണുകള്‍ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.രാജ്യത്തെ ധാര്‍മികവും നിയമപരവുമായ നിലവാരങ്ങള്‍ക്ക് വിരുദ്ധമെന്ന് കരുതുന്ന കാര്യങ്ങള്‍ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്ന അക്കൗണ്ടുകള്‍ സൈബര്‍ക്രൈം വിഭാഗം നിരീക്ഷിച്ച് വരികയായിരുന്നു. അന്വേഷണങ്ങള്‍ക്ക് ശേഷം, സംശയമുള്ളവരെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ചോദ്യം ചെയ്യലില്‍ ഇരുവരും കുറ്റം സമ്മതിച്ചു. തുടര്‍ന്ന് അവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.ഇത്തരം വിധികള്‍, കുറ്റകൃത്യം ചെയ്തവര്‍ക്ക് മാത്രമല്ല, പൊതു പ്ലാറ്റ്ഫോമുകള്‍ ദുരുപയോഗം ചെയ്ത് അനുചിതമായ ഉള്ളടക്കം പങ്കിടാന്‍ സാധ്യതയുള്ള മറ്റുള്ളവര്‍ക്കും ഒരു മുന്നറിയിപ്പാകുമെന്ന് സൈബര്‍ക്രൈം പ്രോസിക്യൂഷന്‍ മേധാവി പറഞ്ഞു. സോഷ്യല്‍ മീഡിയ ഉപയോഗിക്കുമ്പോള്‍ നിയമപരവും ധാര്‍മ്മികവുമായ ഉത്തരവാദിത്തങ്ങള്‍ ഉണ്ടെന്നും ഓരോ വ്യക്തിയും നിയമങ്ങള്‍ പാലിക്കുകയും ബഹ്റൈന്‍ സമൂഹത്തിന്റെ മൂല്യങ്ങളെ മാനിക്കുകയും ചെയ്യണമെന്ന് സൈബര്‍ക്രൈം പ്രോസിക്യൂഷന്‍ മേധാവി ഓര്‍മ്മിപ്പിച്ചു. The post സോഷ്യല് മീഡിയ ദുരുപയോഗം ചെയ്ത രണ്ട് പേര്ക്ക് തടവുശിക്ഷ appeared first on Bahrain Vartha ബഹ്റൈൻ വാർത്ത.