ബാതുമി (ജോര്‍ജിയ) | വനിതാ ചെസ്സ് ലോകകപ്പില്‍ ഇന്ത്യക്ക് ചരിത്ര നേട്ടം. ഇന്ത്യന്‍ താരങ്ങളായ കൊനേരു ഹംപിയും ദിവ്യ ദേശ്മുഖും ഫൈനലില്‍ ഏറ്റുമുട്ടും. ഈ മാസം 26, 27 തീയതികളിലാണ് ഫൈനല്‍.ഇന്ന് നടന്ന മത്സരത്തില്‍ ചൈനയുടെ ലീ ടിംഗ്ജിയെ തോല്‍പ്പിച്ചാണ് ഹംപി ഫൈനലില്‍ പ്രവേശിച്ചത്. നേരത്തേ, ലോക എട്ടാം നമ്പര്‍ താരം ചൈനയുടെ ടാന്‍ യോങ്യിയെ അട്ടിമറിച്ചാണ് ദിവ്യ ഫൈനലിലെത്തിയത്.ഫൈനലിലെത്തിയതോടെ അടുത്ത വനിതാ ലോക ചാമ്പ്യന്‍ഷിപ്പിനുള്ള കാന്‍ഡിഡേറ്റ് ടൂര്‍ണമെന്റിനും ഇരുവരും യോഗ്യത നേടി.