ഷാര്‍ജയില്‍ ദിവസങ്ങളുടെ ഇടവേളയില്‍ രണ്ട് മലയാളി യുവതികള്‍ ജീവനൊടുക്കിയ സാഹചര്യത്തില്‍ പ്രവാസി കുടുംബങ്ങളിലെ തര്‍ക്കം പരിഹരിക്കാന്‍ കൗണ്‍സിലിംഗ് സേവനവുമായി ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ രംഗത്ത് വന്നു. ഓഗസ്റ്റ് ആദ്യ ആഴ്ച മുതല്‍ ആഴ്ചതോറുമുള്ള രഹസ്യ കൗണ്‍സിലിംഗ് സെഷനുകള്‍ ആരംഭിക്കുമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.എല്ലാ ശനിയാഴ്ചകളിലും സെഷന്‍ ഉണ്ടാവുമെന്നും നടപടികള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.ഇന്ത്യന്‍ കോണ്‍സുലേറ്റുമായും ഷാര്‍ജയിലെ വിവിധ വകുപ്പുകളുമായും സഹകരിച്ചാണ് സെഷനുകള്‍ നടത്തുന്നത്. നിലവില്‍ കൗണ്‍സിലര്‍മാരുടെ പാനലില്‍ 25-ലധികം പേരുണ്ട്. അസോസിയേഷന്റെ കീഴിലുള്ള രണ്ട് സ്കൂളുകളില്‍ നിന്നുള്ള കൗണ്‍സിലര്‍മാരെ പാനലിന്റെ ഭാഗമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.കൗണ്‍സിലിങ്ങ് ആവശ്യമുള്ള വ്യക്തികള്‍ക്ക് ഏതെങ്കിലും ഐഎഎസ് അംഗങ്ങളുമായോ റിസപ്ഷന്‍ ഡെസ്കുമായോ ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യാം. തുടര്‍ന്ന് സെഷന്‍ സമയത്തെക്കുറിച്ച് അവരെ അറിയിക്കും. അസോസിയേഷന്‍ ഓഫീസിലെ ഒരു പ്രത്യേക സ്ഥലത്ത് സ്വകാര്യമായി ഓരോ കേസും കൈകാര്യം ചെയ്യും.ജോലി സംബന്ധമായ തര്‍ക്കങ്ങള്‍, ഗാര്‍ഹിക പീഡനം, കുട്ടികളുടെ സംരക്ഷണ കാര്യങ്ങള്‍ തുടങ്ങിയ മറ്റ് പ്രശ്നങ്ങള്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറും.ഷാര്‍ജയിലെ ഓഫീസില്‍ ഷാര്‍ജ പോലീസിന്റെ കമ്മ്യൂണിറ്റി പ്രിവന്റീവ് ആന്‍ഡ് പ്രൊട്ടക്ഷന്‍ വകുപ്പിലെ ഉദ്യോഗസ്ഥരുമായി അസോസിയേഷന്‍ നേതാക്കള്‍ കൂടിക്കാഴ്ച നടത്തി. പോലീസ് പ്രതിനിധി സംഘത്തില്‍ മേജര്‍ നസീര്‍ ബിന്‍ അഹമ്മദ്, ക്യാപ്റ്റന്‍ ഗാനിമ എസ്സ, ഇന്‍സ്പെക്ടര്‍ അവാദ് മുഹമ്മദ് എന്നിവര്‍ കൂടിക്കാഴ്ചയില്‍ സംബന്ധിച്ചു..The post പ്രവാസി കുടുംബങ്ങളിലെ തര്ക്കം പരിഹരിക്കാന് കൗണ്സിലിംഗ് സേവനവുമായി ഷാര്ജ ഇന്ത്യന് അസോസിയേഷന് appeared first on Kairali News | Kairali News Live.