വയനാട് ഫണ്ട് തട്ടിപ്പിനെ ചൊല്ലി യൂത്ത് കോണ്‍ഗ്രസില്‍ തമ്മിലടി; ലീഡേഴ്സ് ക്യാമ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ അസഭ്യവര്‍ഷവും കൈയേറ്റ ശ്രമവും

Wait 5 sec.

യൂത്ത് കോണ്‍ഗ്രസ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ലീഡേഴ്സ് ക്യാമ്പില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനപ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിന് നേരെ അസഭ്യവര്‍ഷവും കൈയേറ്റ ശ്രമവും.21തീയതി മീനങ്ങാടി കമ്മ്യൂണിറ്റിഹാള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ജില്ലാ ക്യാമ്പിന് ഉദ്ഘാടകനായ സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കുട്ടം 3 മണിക്കൂര്‍ വൈകിയാണ് എത്തിയത്. ഇതേ തുടര്‍ന്ന് പ്രവര്‍ത്തകര്‍ പലരും പിരിഞ്ഞു പോയിരുന്നു.തുടര്‍ന്ന് ജില്ലയിലെ ഭാരവാഹികള്‍ക്ക് എതിരെ ശക്തമായ വിമര്‍ശനം രാഹുല്‍ മാങ്കൂട്ടം ഉയര്‍ത്തുകയും അച്ചടക്കനടപടി സ്വീകരിക്കും എന്ന് ഭീഷണി മുഴക്കുകയും ചെയ്തു . മാനന്തവാടി നിയോജകമണ്ഡലം പ്രസിഡന്റ് അസീസ് വാളാട് സംസ്ഥാന പ്രസിഡന്റിന്റെ ഇത്തരം ഏകാധിപത്യപരമായ ഭീഷണിയുടെ സ്വരങ്ങള്‍ സംഘടനയ്ക്ക് ചേര്‍ന്നതല്ല എന്ന വിമര്‍ശനം ഉന്നയിച്ചു.മുണ്ടക്കൈ ദുരന്തം നടന്ന വയനാട്ടില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസിന്റെ ഭവനം പദ്ധതിക്ക് ആവശ്യമായ സഹായം ലഭിച്ചില്ല. പല നിയോജകമണ്ഡലം കമ്മിറ്റികളും പിരിച്ച തുക സംസ്ഥാനകമ്മിറ്റിക്ക് നല്‍കിയിട്ടില്ല തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചക്ക് വന്നു. മുണ്ടക്കൈ ഭവന നിര്‍മാണത്തെക്കുറിച്ച് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിനുശേഷമാണോ പ്രസിഡണ്ടിന് ഓര്‍മ്മ വന്നത് എന്നും വിമര്‍ശനം വന്നു. ഇതാണ് പിന്നീട് വലിയ വാഗ്വാദത്തിലേക്ക് പോകുകയും മാനന്തവാടി നിയോജകമണ്ഡലത്തില്‍ നിന്ന് വന്ന ഭാരവാഹികള്‍ പ്രസിഡണ്ടിനെ അസഭ്യം വിളിക്കുകയും ചെയുന്നതിലേക്ക് നയിച്ചത്.മാനന്തവാടി നിയോജകമണ്ഡലത്തില്‍ നിന്ന് വന്ന ഭാരവാഹികള്‍ ഒച്ചപ്പാട് ഉണ്ടാകുകയും കസേരകള്‍ തള്ളിയിട്ടുകയും ഓഡിറ്ററിയത്തിന്റെ വാതിലുകള്‍ പൂട്ടി നീ വയനാട്ടില്‍ നിന്ന് തല്ല് കൊണ്ടിട്ടെ പോകൂ എന്നും ആക്രോശിച്ചു കൊണ്ട് സ്റ്റേജിലേക്ക് തള്ളികയറുവാന്‍ ശ്രമിച്ചു. തുടര്‍ന്ന് സംസ്ഥാന ഉപാധ്യക്ഷന്‍ അബിന്‍ വര്‍ക്കി ഇടപെട്ടാണ് പ്രശ്‌നങ്ങള്‍ താത്കാലികമായി അവസാനിപ്പിച്ചത്. സംസ്ഥാന പ്രസിഡന്റിനെ പോലും കായികമായി നേരിടാന്‍ ക്യാമ്പില്‍ ശ്രമം ഉണ്ടായത് ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്.The post വയനാട് ഫണ്ട് തട്ടിപ്പിനെ ചൊല്ലി യൂത്ത് കോണ്‍ഗ്രസില്‍ തമ്മിലടി; ലീഡേഴ്സ് ക്യാമ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ അസഭ്യവര്‍ഷവും കൈയേറ്റ ശ്രമവും appeared first on Kairali News | Kairali News Live.