ബിഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുന്ന കാര്യം പരിഗണനയിലെന്ന് ആര്‍ജെഡി

Wait 5 sec.

ബിഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുന്ന കാര്യം സജീവ പരിഗണനയിലെന്ന് മുഖ്യപ്രതിപക്ഷമായ ആര്‍ജെഡി. തെരഞ്ഞെടുപ്പ് കമീഷന്‍ ബിജെപിയുടെ ആജ്ഞാനുവര്‍ത്തിയായ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് നടത്തിയത് കൊണ്ട് പ്രയോജനവുമില്ലെന്ന് ആര്‍ജെഡി അധ്യക്ഷന്‍ തേജസ്വി യാദവ് പറഞ്ഞു.ബിഹാറിലെ വോട്ടര്‍ പട്ടികയില്‍ നിന്നും 52 ലക്ഷം പേരെ ഒഴിവാക്കിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കടുത്ത പ്രതിഷേധത്തിലേക്ക് നീങ്ങുകയാണെന്ന സൂചന ബിഹാറിലെ മുഖ്യപ്രതിപക്ഷമായ ആര്‍ജെഡി നല്‍കുന്നത്. വ്യാജവോട്ടര്‍ പട്ടികയുണ്ടാക്കി അധികാരത്തില്‍ തുടരാനാണ് ബിജെപിയുടെ നീക്കമെന്ന് ആര്‍ജെഡി അധ്യക്ഷന്‍ തേജസ്വി യാദവ് പറഞ്ഞു. തെരഞ്ഞെടുപ്പ് കമീഷന്‍ ബിജെപിയുടെ ആജ്ഞാനുവര്‍ത്തിയാണ്. ഈ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് നടത്തിയത് കൊണ്ട് ഒരു പ്രയോജനവുമില്ല. തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമോയെന്ന ചോദ്യത്തിന് ഇന്ത്യാകൂട്ടായ്മയുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്ന് അദ്ദേഹം പ്രതികരിച്ചു.ALSO READ –വന്യജീവി ആക്രമണം: മരണങ്ങളുടെയും നാശനഷ്ടങ്ങളുടെയും കണക്കുകള്‍ ഇല്ലെന്ന് കേന്ദ്രം; മറുപടി ഡോ. ജോണ്‍ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന്ബിഹാറില്‍ ആര്‍ജെഡിയും ഇടതുപക്ഷപാര്‍ടികളും കോണ്‍ഗ്രസും അംഗങ്ങളായ മഹാസഖ്യമാണ് എന്‍ഡിഎയുടെ പ്രധാന എതിരാളികള്‍. വോട്ടര്‍പട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധന സംബന്ധിച്ച ആരോപണങ്ങള്‍ക്കും ആശങ്കകള്‍ക്കും കൃത്യമായ മറുപടിയോ വിശദീകരണമോ നല്‍കാന്‍ കേന്ദ്രസര്‍ക്കാരും തെരഞ്ഞെടുപ്പ് കമീഷനോ തയ്യാറായിട്ടില്ല.The post ബിഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുന്ന കാര്യം പരിഗണനയിലെന്ന് ആര്‍ജെഡി appeared first on Kairali News | Kairali News Live.