ഇന്ത്യയും ബ്രിട്ടനും തമ്മിൽ ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവെച്ചിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുകെ സന്ദർശനത്തിനിടെയാണ് വാണിജ്യമന്ത്രി പീയൂഷ് ഗോയലും യുകെ ബിസിനസ് സെക്രട്ടറി ജൊനാഥൻ റെയ്നോൾഡ്‌സും കരാറിൽ ഒപ്പിട്ടത്. ഈ കരാറിലൂടെ ഇരുരാജ്യങ്ങൾക്കുമിടയിലുള്ള വാർഷിക വ്യാപാരം ഏകദേശം 34 ബില്യൺ ഡോളർ വർദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഒരു ദശാബ്ദത്തിനിടെ ഇന്ത്യ ഒപ്പിടുന്ന ഏറ്റവും വലിയ വ്യാപാര കരാറാണിത്. ബ്രെക്സിറ്റിന് ശേഷമുള്ള യുകെയുടെ ആദ്യത്തെ പ്രധാന കരാർ എന്ന സവിശേഷയുമുണ്ട്. ഇന്ത്യ – യുകെ സാമ്പത്തിക ബന്ധത്തിലെ ഒരു സുപ്രധാന നാഴികക്കല്ലായാണ് ഇരു രാജ്യങ്ങളും ഇതിന വിശേഷിപ്പിക്കുന്നത്.