കണ്ണൂര്‍ | കണ്ണൂര്‍ ചൂട്ടാട് അഴിമുഖത്ത് മത്സ്യബന്ധനത്തിനിടെ മണൽത്തിട്ടയിലിടിച്ച് ഫൈബര്‍ ബോട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു. എട്ട് പേര്‍ രക്ഷപ്പെട്ടു. ആറ് പേര്‍ നീന്തി രക്ഷപ്പെടുകയും മറ്റുള്ളവരെ കൂടെയുണ്ടായിരുന്നവര്‍ രക്ഷപ്പെടുത്തുകയുമായിരുന്നു. ഇവരിൽ പരുക്കേറ്റ മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കന്യാകുമാരി പുത്തുംതുറ സ്വദേശി ആന്റണിയാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് മൂന്നോടെയാണ് അപകടം. ശക്തമായ തിരയിൽപ്പെട്ടതോടെ ബോട്ട് മറിയുകയായിരുന്നു. അഴീക്കോട് നിന്നെത്തിയ ബോട്ടാണ് മറിഞ്ഞത്.