ഇന്റര്‍നെറ്റ് സൃഷ്ടിച്ചതിനേക്കാള്‍ കൂടുതല്‍ കോടീശ്വരന്മാരെ അഞ്ച് വർഷം കൊണ്ട് എ ഐ സൃഷ്ടിക്കും: എന്‍വിഡിയ മേധാവി ജെന്‍സെന്‍ ഹുവാങ്

Wait 5 sec.

നിർമിത ബുദ്ധി കൂടുതൽ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് തന്റെ അഭിപ്രായമെന്നും. ഇന്റര്‍നെറ്റ് 20 വർഷത്തിനുള്ളിൽ സൃഷ്ടിച്ചതിനേക്കാൾ കോടീശ്വരന്മാരെ എ ഐ അഞ്ച് വർഷം കൊണ്ട് സൃഷ്ടിക്കുമെന്നും ഗ്രാഫിക് ചിപ്പ് കമ്പനിയായ എന്‍വിഡിയ മേധാവി ജെന്‍സെന്‍ ഹുവാങ്. ഒരു പോഡ്കാസ്റ്റിലാണ് ജെൻ സെൻ തന്റെ അഭിപ്രായം പങ്കുവെച്ചത്.മുന്‍നിര എ ഐ കമ്പനികളുടെ ഡേറ്റാ സെന്ററുകളിലേക്കുള്ള ശക്തിയേറിയ ചിപ്പുകൾ വിതരണം ചെയ്യുന്നത് എന്‍വിഡിയയാണ്. എ ഐ കമ്പനികളുടെ വളർച്ചക്കൊപ്പെ തന്നെ വളരുകയാണ് എന്‍വിഡിയയും.Also Read: വാട്‌സാപ്പില്‍ ഏറെ ഉപകാരപ്പെടുന്ന ഫീച്ചര്‍ ഇതാ; നമ്മള്‍ അയക്കുന്ന മെസ്സേജ് ഇനി പല തവണ ഫോര്‍വേര്‍ഡ് ആകില്ലഎ ഐ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് ജെൻസന്റെ വാ​ദം. എ ഐ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും. തുല്യത കൊണ്ടുവരാന്‍ സാധിക്കുന്ന സാങ്കേതികവിദ്യയാണ് എ ഐ എന്നുമാണ് അദ്ദേഹത്തിന്റെ വാദം. എ ഐ എങ്ങനെ തുല്യത കൊണ്ടുവരുമെന്ന ചോദ്യത്തിനും അദ്ദേഹം മറുപടി പറഞ്ഞു.പ്രോഗ്രാമര്‍മാർക്ക് മിക്ക കോഡിങ് ലാം​ഗ്വേജും അറി‍ഞ്ഞിരിക്കണം. എന്നാൽ എ ഐ ഉപയോ​ഗിക്കുമ്പോൾ അതിന്റെ ആവശ്യമില്ല. എ ഐയോട് സംസാരിക്കാന്‍ സാധിച്ചാല്‍ മാത്രം മതി. എന്നാണ് ഹുവാങിന്റെ അഭിപ്രായം.Also Read: വാട്‌സാപ്പിലേക്ക് ഈ മെസ്സേജുകള്‍ വന്നാല്‍ സൂക്ഷിക്കുക; മുന്നറിയിപ്പ് നല്‍കി എംവിഡിഎഐ ഉപയോഗിക്കാൻ അറിയാത്തവർക്ക് ഭാവിയിൽ അവസരങ്ങൾ നഷ്ടപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.The post ഇന്റര്‍നെറ്റ് സൃഷ്ടിച്ചതിനേക്കാള്‍ കൂടുതല്‍ കോടീശ്വരന്മാരെ അഞ്ച് വർഷം കൊണ്ട് എ ഐ സൃഷ്ടിക്കും: എന്‍വിഡിയ മേധാവി ജെന്‍സെന്‍ ഹുവാങ് appeared first on Kairali News | Kairali News Live.