കൊച്ചിയില്‍ സ്വകാര്യ ബസിടിച്ച് കോളജ് വിദ്യാര്‍ഥി മരിച്ചു

Wait 5 sec.

കൊച്ചി നഗരത്തില്‍ സ്വകാര്യ ബസ് ഇടിച്ച് കോളേജ് വിദ്യാര്‍ഥി മരിച്ചു. സ്‌കൂട്ടര്‍ യാത്രികനായിരുന്ന ഗോവിന്ദാണ് മരിച്ചത്. തേവര എസ്എച്ച് കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് ഗോവിന്ദ്. എറണാകുളം ടൗണ്‍ഹാളിന് സമീപം ഇന്ന് രാവിലെ ആണ് അപകടം സംഭവിച്ചത്.എറണാകുളം- എലൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന നന്ദനം എന്ന ബസാണ് ഇടിച്ചത്. സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ഗോവിന്ദിനെ പുറകെ എത്തിയ ബസ് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. തെറിച്ചുവീണ ഗോവിന്ദിനെ ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.തലക്കേറ്റ ഗുരുതര പരുക്കാണ് മരണകാരണം. മൃദംഗ പരിശീലനത്തിനായി പോകുകയായിരുന്നു ഗോവിന്ദ്.Also read- മിഥുന്‍റെ മരണം: തേവലക്കര സ്കൂൾ മാനേജ്മെന്‍റിനെ പിരിച്ചുവിട്ടു; കൊല്ലം വിദ്യാഭ്യാസ ഓഫീസർക്ക് പകരം ചുമതലബസ്സിന്റെ അമിതവേഗയാണ് അപകടകാരണമെന്നാണ് നാട്ടുകാര്‍ വ്യക്തമാക്കുന്നത്. അപകടത്തിന് പിന്നാലെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ബസ് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.A college student died after being hit by a private bus in Kochi city.Govind, a first-year student at Thevara SH College, died in the accidentThe post കൊച്ചിയില്‍ സ്വകാര്യ ബസിടിച്ച് കോളജ് വിദ്യാര്‍ഥി മരിച്ചു appeared first on Kairali News | Kairali News Live.