ഡീസല്‍, വൈദ്യുതി ഊര്‍ജം എന്നിവയില്‍ ആണ് നിലവില്‍ ഇന്ത്യയിലെ ട്രെയിനുകള്‍ ഓടുന്നത്. ഡീസല്‍ പ്രത്യക്ഷമായും വൈദ്യുതി പരോക്ഷമായും കാര്‍ബണ്‍ ബഹിര്‍ഗമനത്തിന് കാരണമാകും. എന്നാല്‍, തീര്‍ത്തും കാര്‍ബണ്‍ മുക്തമായ ഗ്രീന്‍ എനര്‍ജി എന്നറിയപ്പെടുന്ന ഹൈഡ്രജന്‍ ഉപയോഗിച്ച് ട്രെയിന്‍ ഓടിക്കാനാണ് ഇന്ത്യന്‍ റെയില്‍വേയുടെ പദ്ധതി. ഹൈഡ്രജന്‍ ട്രെയിനിന്റെ ട്രയല്‍ റണ്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുകയാണ് റെയില്‍വേ. ലോകത്തുതന്നെ ഇതാദ്യമാണ്. അതിനാല്‍ ചരിത്രമാണ് സൃഷ്ടിച്ചത്. ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ ആണ് ഹൈഡ്രജന്‍ കോച്ച് പരീക്ഷിച്ചത്. പരീക്ഷണം വിജയകരമാണെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. Read Also: വന്ദേ ഭാരതിലെ ഭക്ഷണത്തിന്റെ നിലവാരം: കർശന നടപടി സ്വീകരിക്കണം: മനുഷ്യാവകാശ കമ്മീഷൻ1200 എച്ച് പി ശേഷിയുള്ള ഹൈഡ്രജന്‍ ട്രെയിന്‍ ആണ് ഇന്ത്യ വികസിപ്പിക്കുന്നത്. രണ്ട് എഞ്ചിനുകള്‍ ഉള്‍പ്പെടെ 10 യൂണിറ്റുകളുള്ള ലോകത്തിലെ ഏറ്റവും നീളമേറിയ റേക്ക് കൂടിയാണിത്. 26,000ല്‍ പരം യാത്രക്കാരെ വഹിക്കാന്‍ ശേഷിയുണ്ടാകും. ഹരിയാനയിലാണ് ഹൈഡ്രജന്‍ ട്രെയിന്‍ ആദ്യം ഓടിക്കുക. വീഡിയോ കാണാം:First Hydrogen powered coach (Driving Power Car) successfully tested at ICF, Chennai.India is developing 1,200 HP Hydrogen train. This will place India among the leaders in Hydrogen powered train technology. pic.twitter.com/2tDClkGBx0— Ashwini Vaishnaw (@AshwiniVaishnaw) July 25, 2025 The post ഡീസലും വേണ്ട, വൈദ്യുതിയും വേണ്ട, ട്രെയിനുകള് ഹൈഡ്രജന് കരുത്തില് കുതിക്കും; ചരിത്രമായി ഇന്ത്യന് റെയില്വേയുടെ പരീക്ഷണം appeared first on Kairali News | Kairali News Live.