‘മാങ്കൂട്ടത്തിൽ പാർട്ടിയിലുമില്ല, പാർലമെന്‍ററി പാർട്ടിയിലുമില്ല’; രാഹുലിനെ സമ്പൂർണമായി തള്ളി വി ഡി സതീശൻ

Wait 5 sec.

ഒടുവിൽ വി ഡി സതീശനും തന്റെ ‘ഒക്ക ചങ്ങാതിയെ’ തള്ളിക്കളയേണ്ടി വന്നു . പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ സമ്പൂർണമായി തള്ളിപ്പറഞ്ഞിരിക്കുകയാണ് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. രാഹുൽ മാങ്കൂട്ടത്തിൽ പാർട്ടിയിലുമില്ല, പാർലമെന്‍ററി പാർട്ടിയിലുമില്ലെന്ന് സതീശൻ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് പ്രതിപക്ഷനേതാവ് ഇക്കാര്യം പറഞ്ഞത്.രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ പങ്കെടുക്കുന്ന കാര്യത്തിൽ അഭിപ്രായം പറയാതെ കെ പി സി സി പ്രസിഡന്റിന്റെ തലയിൽ വച്ച് തടിയൂരുകയായിരുന്നു വി ഡി സതീശൻ. നിയമസഭയിൽ പങ്കെടുക്കുന്ന കാര്യത്തിൽ തീരുമാനം കെ പി സി സി പ്രസിഡൻ്റ് പറയുമെന്ന് സതീശൻ പറഞ്ഞു. എന്നാൽ എപ്പോൾ പറയും എന്ന ചോദ്യത്തിന് ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം വരും എന്നായിരുന്നു പ്രതികരണം. സ്പീക്കർക്ക് കത്ത് നൽകുന്നത് സംബന്ധിച്ച ചോദ്യത്തിൽ നിന്നും ഒഴിഞ്ഞുമാറുകയാണ് ഉണ്ടായത്.ALSO READ: ‘നിയമസഭാ സമ്മേളത്തിൽ പങ്കെടുക്കണമോയെന്ന് രാഹുലിന് തീരുമാനിക്കാം’: സണ്ണി ജോസഫ്രാഹുലിനെ സസ്പെൻഡ് ചെയ്തതാണെന്നും, അദ്ദേഹം പാർട്ടിയിലും പാർലമെന്‍ററി പാർട്ടിയിലുമില്ലെനന്നായിരുന്നു സതീശന്റെ മാധ്യമങ്ങളോടുള്ള പ്രതികരണം. അതേസമയം സൈബർ ആക്രമണത്തെക്കുറിച്ച് ഒന്നും പറയാനില്ലെന്നും സമൂഹ മാധ്യമങ്ങളിൽ പലരും പലതും പറയുമെന്നുമാണ് പ്രതിപക്ഷനേതാവ് പറഞ്ഞത്. പാർട്ടിയിലും സൈബർ ഇടങ്ങളിലും വ്യാപക വിമർശനങ്ങൾ ഉയരുമ്പോൾ രാഹുലിനെ തള്ളാനും കൊള്ളാനും കഴിയാതെ അക്ഷരാർത്ഥത്തിൽ ത്രിശങ്കുവിലായിരിക്കുകയാണ് പ്രതീപക്ഷനേതാവ്.ALSO READ: ലൈംഗിക പീഡനകേസില്‍ പ്രതിയായ രാഹുല്‍ നിയസഭാ സമ്മേളനത്തില്‍ പങ്കെടുക്കുമോ ? തീരുമാനം എടുക്കാനാകാതെ കോണ്‍ഗ്രസ്അതേസമയം ലൈംഗിക പീഡനകേസില്‍ രാഹുലിനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിട്ടും, അദ്ദേഹത്തെ നിയസഭാ സമ്മേളനത്തില്‍ പങ്കെടുപ്പിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നീക്കം. ഷാഫി പറമ്പില്‍ ടീമിന്റെ സൈബര്‍ ആക്രമണത്തിന് മുന്നില്‍ പ്രധാന നേതാക്കളെല്ലാം വഴങ്ങിയെന്നാണ് സൂചന. രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍ തടസങ്ങളില്ലെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് വ്യക്തമാക്കി.എന്നാൽ വിവാദങ്ങളിലും നടപടിയില്‍ തരുമാനം വൈകുന്നതിലും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ കടുത്ത അതൃപ്തിയിലാണ്. രാഹുല്‍ സഭാ സമ്മേളനത്തില്‍ എത്തിയാല്‍ ഭരണപക്ഷം അത് വലിയ രാഷ്ട്രീയആയുധമാക്കും. അതിനാല്‍ ഷാഫി-രാഹുല്‍ സമ്മര്‍ദ്ദത്തിന് പാര്‍ട്ടി വഴങ്ങരുതെന്നാണ് ഭൂരിക്ഷം നേതാക്കളുടെയും അഭിപ്രായം. പക്ഷെ ഇക്കാര്യം പരസ്യമായി പറഞ്ഞാല്‍ പവര്‍ ഗ്രൂപ്പിന്റെ സൈബര്‍ ആക്രമണം ഉണ്ടാകുമെന്ന ഭയവും നേതാക്കളെ അലട്ടുന്നുണ്ട്.The post ‘മാങ്കൂട്ടത്തിൽ പാർട്ടിയിലുമില്ല, പാർലമെന്‍ററി പാർട്ടിയിലുമില്ല’; രാഹുലിനെ സമ്പൂർണമായി തള്ളി വി ഡി സതീശൻ appeared first on Kairali News | Kairali News Live.