‘വരും കാല പോരാട്ടങ്ങളിൽ വീറോടെ പൊരുതും’: സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

Wait 5 sec.

വരും കാല പോരാട്ടങ്ങളിൽ വീറോടെ പൊരുതുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വീണ്ടും സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ആലപ്പുഴ സമ്മേളനം വീറോടെ പൊരുതുന്നതിനുള്ള ശക്തിയാണ് നൽകിയത്. അച്ചടക്കവും ലക്ഷ്യബോധവുമുള്ള കമ്യുണിസ്റ്റായി ചുമതല തുടരുന്നതായിരിക്കും.ഇത് തീക്ഷണ സമരങ്ങളുടെ കാലം.വർഗീയ ഫാസിസം ഇന്ത്യയിൽ ഇരുട്ട് പടർത്തുന്നുണ്ട്. മതനിരപേക്ഷതയെ രക്ഷിക്കേണ്ട കാലമാണിത്. ജനങ്ങളെ അണിചേർത്ത് പോരാടും. ഇടതുപക്ഷ ഐക്യം അനിവാര്യമാണ്. എൽഡിഎഫിനെ ശക്തിപ്പെടുത്തുന്നതായിരിക്കുമെന്ന് ബിനോയ് വിശ്വം പറഞ്ഞു. വിമർശനങ്ങളും നിർദേശങ്ങളും ഉൾക്കൊണ്ട്‌ മുന്നോട്ട് പോകും. പാർട്ടി ഏൽപ്പിച്ച ദൗത്യം പൂർണ്ണ മനസോടെ ഏറ്റെടുക്കുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്നുണ്ടാവുക മാധ്യമസൗഹൃദത്തിൻ്റെ സമീപനമാണ്. ജയ് ജയ് പാടുന്നതല്ല കമ്യൂണിസ്റ്റിൻ്റെ രീതി.തിരുത്തേണ്ടത് തിരുത്തുമെന്ന് അദ്ദേഹം പറഞ്ഞു.ALSO READ: സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം തുടരുംലോക്കപ്പ് മർദ്ദനത്തെക്കുറിച്ച് ബിനോയ് വിശ്വം മാധ്യമങ്ങളോട് പ്രതികരിച്ചു. ലോക്കപ്പ് മർദ്ദനങ്ങളെ കമ്യൂണിസ്റ്റ് പാർട്ടി ഒരിക്കലും അംഗീകരിക്കില്ല. സിപിഐ ഒരിക്കലും അംഗീകരിക്കില്ല. ലോക്കപ്പ് മർദ്ദനം ഇടതുപക്ഷത്തിൻ്റെ നയമല്ല. തെറ്റായ വഴിക്ക് നീങ്ങിയ ഉദ്യോഗസ്ഥർക്ക് തക്കതായ ശിക്ഷ നൽകുമെന്ന് ബിനോയ് വിശ്വം പറഞ്ഞു.The post ‘വരും കാല പോരാട്ടങ്ങളിൽ വീറോടെ പൊരുതും’: സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം appeared first on Kairali News | Kairali News Live.