ദില്ലി ഹൈക്കോടതിയിൽ ബോംബ് ഭീഷണി

Wait 5 sec.

ദില്ലി ഹൈക്കോടതിയിൽ ബോംബ് ഭീഷണി. കോടതി സമുച്ചയത്തിൽ നിന്ന് ജീവനക്കാരെ ഒഴിപ്പിച്ചു. ഹൈക്കോടതിയുടെ മൂന്നിടങ്ങളിൽ ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശമാണ് ലഭിച്ചത്. സുരക്ഷയുടെ ഭാഗമായി കോടതി നടപടികൾ മാറ്റിവെച്ചിട്ടുണ്ട്. അഭിഭാഷകരെയും ജീവനക്കാരെയും ഒഴിപ്പിച്ചു. ബോംബ് സ്ക്വാഡും സുരക്ഷാസേനയും നടത്തിയ പരിശോധനയിൽ സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഇ മെയിൽ വഴിയെത്തിയ സന്ദേശത്തിൻ്റെ ഉറവിടം കണ്ടെത്താനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്  ബോംബ് ഭീഷണിക്ക് പിന്നാലെ പൊലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തുകയാണ്.The post ദില്ലി ഹൈക്കോടതിയിൽ ബോംബ് ഭീഷണി appeared first on Kairali News | Kairali News Live.