സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം സ്വദേശിയായ പത്തു വയസുകാരിക്കും രാമനാട്ടുകരയിലെ 30 കാരിക്കുമാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയിലാണ് ഇരുവര്‍ക്കും രോഗബാധ സ്ഥിരീകരിച്ചത്.മലപ്പുറം സ്വദേശിയായ 10 വയസ്സുകാരിക്കും, രാമനാട്ടുകരയിലെ 30കാരിക്കും അമീബിക് മസ്ജിരം സ്ഥിരീകരിച്ചതോടെ, 11 പേരാണ് നിലവില്‍ രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ ദിവസം വണ്ടൂര്‍ സ്വദേശിനി രോഗം ബാധിച്ച് മരിച്ചിരുന്നു. രോഗം പിടിപെട്ട താമരശ്ശേരി സ്വദേശിയായ ഏഴ് വയസുകാരന്‍ ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രി വിടുകയും ചെയ്തിരുന്നു.Also read- തിരുവനന്തപുരത്ത് പീഡനക്കേസ് പ്രതി ജയിലിൽ നിന്നിറങ്ങിയ ശേഷം അതേ പെൺകുട്ടിയെ വീണ്ടും പീഡിപ്പിച്ചു; 23 വർഷത്തെ തടവിന് ശിക്ഷിച്ച് കോടതിരോഗത്തിന്റെ ഉറവിടം കണ്ടെത്താന്‍ ആരോഗ്യവകുപ്പ് വീട്ടിലെ കിണറ്റിലും സമീപത്തെ ജലാശയങ്ങളിലും പരിശോധന നടത്തും. ശുചീകരിക്കാത്ത വെള്ളത്തില്‍ നീന്തുകയോ മുങ്ങി കുളിക്കുകയോ ചെയ്യുമ്പോഴാണ് രോഗാണുക്കള്‍ തലച്ചോറില്‍ കൂടുതലായും എത്തുന്നത്. നിലവില്‍ സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരത്തിന് എതിരെ ജാഗ്രതാ നിര്‍ദ്ദേശമുണ്ട്. രോഗത്തെ നേരിടാന്‍ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും മരുന്നും, മറ്റ് ചികിത്സ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് കഴിഞ്ഞദിവസം ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരുന്നു. സംസ്ഥാനത്തെ എല്ലാ കിണറുകളും, വാട്ടര്‍ ടാങ്കുകളും ക്ലോറിനേറ്റ് ചെയ്യാന്‍ മുഖ്യമന്ത്രിയും നിര്‍ദ്ദേശിച്ചിരുന്നു.The post സംസ്ഥാനത്ത് രണ്ട് പേര്ക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം appeared first on Kairali News | Kairali News Live.