‘ഫെഡറലിസം തകർന്നാൽ രാജ്യത്തിന്‍റെ ഐക്യത്തെയും അഖണ്ഡതയെയും ബാധിക്കും’; ബിജെപിയുടെ ശ്രമം അത് തകർക്കാനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

Wait 5 sec.

ഫെഡറലിസം തകർന്നാൽ രാജ്യത്തിന്‍റെ ഐക്യത്തെയും അഖണ്ഡതയെയും ബാധിക്കുമെന്നും ഇന്ത്യയുടെ ഫെഡറലിസം തകർക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഐ സംസ്ഥാന സമ്മേളനത്തിനോട് അനുബന്ധിച്ചുള്ള ‘മതനിരപേക്ഷതയുടെയും ഫെഡറലിസത്തിന്റെയും ഭാവി’എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഫെഡറലിസത്തിനായി പോരാടിയ ചരിത്രമാണ് കമ്യൂണിസ്റ്റ് പാർട്ടിക്കുള്ളതെന്നും തിരുവിതാംകൂർ ഇന്ത്യയുടെ ഭാഗമാകുന്നതിൽ പാർട്ടി വഹിച്ച പങ്ക് വലുതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാനങ്ങളുടെ സവിശേഷതകൾ രാജ്യത്തിന്‍റെ പ്രത്യേകതകളാണ്. സംസ്ഥാനങ്ങൾക്ക് അധികാരം നൽകുക എന്നതിന് ഭരണഘടനാ സമിതി വലിയ പ്രാധാന്യം നൽകിയിരുന്നു. വ്യത്യസ്തകൾ അംഗീകരിക്കുന്ന വിശാല കാഴ്ച്ചപ്പാടായിരുന്നു അത്. എന്നാൽ സംസ്ഥാനത്തിന്‍റെ അധികാര പരിധിയിൽ ഉണ്ടായിരുന്ന പലതും കേന്ദ്രത്തിന്‍റേതാക്കിയിരിക്കുന്നു എന്നും മുഖ്യമന്ത്രി വിമർശിച്ചു.ALSO READ; ‘മധ്യവര്‍ഗ വരുമാന രാജ്യങ്ങളുടെ നിരയിലേക്ക് കേരളത്തെ ഉയര്‍ത്തുന്നതില്‍ കുടുംബശ്രീക്ക് നിര്‍ണായക പങ്കു വഹിക്കാനാകും’: മന്ത്രി എം ബി രാജേഷ്ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ഫെഡറലിസത്തെ തകർക്കും. ഫെഡറലിസത്തെ തകർക്കാൻ ചിലയിടങ്ങളിൽ ഗവർണറെ ഉപയോഗിക്കുകയാണ്. സംസ്ഥാനങ്ങളുടെ നികുതിയിൽ കേന്ദ്രം കൈ കടത്തുന്നു. കേരളത്തിന് അർഹതപ്പെട്ട നികുതി വരുമാനം കേന്ദ്രം നിഷേധിക്കുകയാണ്. ബദൽ നയങ്ങൾ നടപ്പിലാക്കാൻ അനുവദിക്കുന്നില്ല. ബദൽ മാർഗങ്ങളിലൂടെയാണ് സംസ്ഥാനത്തെ വികസനത്തിനായി പണം കണ്ടെത്തുന്നത്. തൊണ്ണൂറായിരം കോടി രൂപയുടെ വികസനം കിഫ്ബിയിലൂടെ നടപ്പിലാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു.ഒറ്റ കമ്പോളമായി രാജ്യത്തെ കാണുക എന്നത് ആർ എസ് എസ് അജണ്ടയാണ്. ബ്രിട്ടീഷുകാർക്ക് മാപ്പ് എഴുതി കൊടുത്തവരെ വലിയ സ്വാതന്ത്ര്യ സമര സേനാനികളാക്കാൻ ശ്രമിക്കുകയാണ് ആർ എസ് എസ്. ബ്രിട്ടീഷുകാർക്ക് വേണ്ടി ജനങ്ങളെ തമ്മിലടിപ്പിക്കാനാണ് ആർ എസ് എസ് ശ്രമിച്ചതെന്നും അദ്ദേഹം വിമർശിച്ചു. ALSO READ; എല്ലാർക്കും പണി കൊടുത്ത് ഒടുവിൽ സതീശനും പെട്ട്; കോൺഗ്രസിലെ സൈബർ തല്ലുമാലഭാഷയുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകരിക്കുന്നതിനെയും ആർ എസ് എസ് എതിർത്തു. സഹകരണം ഉൾപ്പടെയുള്ള മേഖലകൾ പിടിച്ചെടുക്കാൻ ശ്രമിച്ചു. പ്രസിഡൻഷ്യൽ ഭരണമാണ് അവർ ആഗ്രഹിക്കുന്നത്. ഹിന്ദുരാഷ്‌ട്രമാക്കി രാജ്യത്തെ മാറ്റാനും ശ്രമം നടക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അവർ മതത്തെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണ്. അതിൽ നിന്ന് രാഷ്ട്രീയ നേട്ടങ്ങൾ ഉണ്ടാക്കുന്നു. ന്യൂനപക്ഷ സംരക്ഷ സംരക്ഷണ നിയമങ്ങൾ രാജ്യത്ത് അട്ടിമറിക്കപ്പെടുകയാണ്. മുസ്ലിം സമുദായത്തിനെതിരെ ധാരാളം നിയമങ്ങൾ കൊണ്ടുവരുന്നു. ക്രിസ്റ്റ്യൻ ന്യൂനപക്ഷങ്ങൾക്കെതിരെയും സംഘപരിവാർ ആക്രമണം ശക്തമാകുന്നു. മതനിരപേക്ഷ രാജ്യത്ത് മാത്രമേ എല്ലാ വിശ്വാസങ്ങളും സംരക്ഷിക്കപ്പെടൂ എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.The post ‘ഫെഡറലിസം തകർന്നാൽ രാജ്യത്തിന്‍റെ ഐക്യത്തെയും അഖണ്ഡതയെയും ബാധിക്കും’; ബിജെപിയുടെ ശ്രമം അത് തകർക്കാനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ appeared first on Kairali News | Kairali News Live.