കവര്‍ച്ചക്കിടെ പ്രവാസി മലയാളിയുടെ മരണം; മോഷ്ടാവിന്റെ അപ്പീല്‍ തള്ളി

Wait 5 sec.

മനാമ: കടയുടമയെ മര്‍ദ്ദിക്കുകയും കവര്‍ച്ച നടത്തുകയും ചെയ്ത കേസില്‍ മോഷ്ടാവിന്റെ അന്തിമ അപ്പീല്‍ ബഹ്റൈനിലെ പരമോന്നത കോടതി തള്ളി. മര്‍ദ്ദനത്തെ തുടര്‍ന്ന് കടയുടമയും മലയാളിയുമായ കോയമ്പ്രത്ത് ബഷീര്‍ (58) ഹൃദയാഘാതംമൂലം മരണപ്പെട്ടിരുന്നു.കഴിഞ്ഞ വര്‍ഷമാണ് സംഭവം. കവര്‍ച്ചയ്ക്കും മാരകമായ ആക്രമണത്തിനും ഹൈ ക്രിമിനല്‍ കോടതി പ്രതിക്ക് 25 വര്‍ഷം തടവ് ശിക്ഷ വിധിച്ചിരുന്നു. 36 കാരനായ പ്രതി ബഹ്റൈനി സ്വദേശിയാണ്. ഇയാള്‍ നിരന്തര മോഷ്ടാവാണെന്ന് കോടതി കണ്ടെത്തിയിരുന്നു.തന്റെ കോള്‍ഡ് സ്റ്റോറില്‍ നിന്ന് സിഗരറ്റ്, ജ്യൂസ്, സാന്‍ഡ്വിച്ച് എന്നിവ ബഹ്‌റൈനി യുവാവ് മോഷ്ടിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോഴാണ് ബഷീറിന് മര്‍ദ്ദനമേറ്റത്. തുടര്‍ന്നാണ് ഇദ്ധേഹത്തിന്റെ മരണം സംഭവിച്ചത്. The post കവര്‍ച്ചക്കിടെ പ്രവാസി മലയാളിയുടെ മരണം; മോഷ്ടാവിന്റെ അപ്പീല്‍ തള്ളി appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.