കേരള അര്‍ബന്‍ കോണ്‍ക്ലേവ് 2025; പങ്കെടുക്കാനെത്തുന്നത് നഗരവികസനത്തില്‍ മാതൃക കാട്ടിയ മേയര്‍മാര്‍

Wait 5 sec.

കേരള അര്‍ബന്‍ കോണ്‍ക്ലേവ് 2025ലെ ഹൈലെവല്‍ പൊളിറ്റിക്കല്‍ ഫോറത്തിലെ മേയര്‍മാരുടെ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തുന്നത് ലോകത്തിലെ വിവിധ രാജ്യങ്ങളിലെ നഗരവികസനത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ടചവെച്ച മേയര്‍മാരാണ്. അഞ്ചു വിദേശ രാജ്യങ്ങളില്‍ നിന്നായി ഏഴ് മേയര്‍മാര്‍ സമ്മേളനത്തില്‍ പങ്കെടുക്കും ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, മാലിദ്വീപ്, ബ്രസീല്‍ എന്നീ രാജ്യങ്ങളിലെ വിവിധ മുനിസിപ്പാലിറ്റികളില്‍ നിന്നുള്ള മേയര്‍മാരും നേപ്പാളിലെ മൂന്നു മുനിസപ്പാലിറ്റികളുടെ മേയര്‍മാരുമാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനിലെ എതെക്വിനി മുനിസിപ്പാലിറ്റി മേയറായ സിറില്‍ സാബ സമ്മേളനത്തിന്റെ ഉപാധ്യക്ഷനാകും. അദ്ദേഹത്തിന്റെ ഭരണ നേതൃത്വത്തില്‍ എതെക്വിനി മുനിസിപ്പാലിറ്റി സ്മാര്‍ട് സിറ്റി പദവി കൈവരിക്കുകയുണ്ടായി. സാങ്കേതികവിദ്യകളേയും നൂതനാശങ്ങളെയും സന്നിവേശിപ്പിച്ച് നഗര ജീവിതനിലവാരം മെച്ചപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കിയ അദ്ദേഹം എതിരില്ലാതെയാണ് മേയറായി തെരഞ്ഞെടുക്കപ്പെട്ടത്.ശ്രീലങ്കയിലെ കൊളംബൊ സിറ്റി മേയറായ വ്രൈ കാല്ലി ബല്‍ത്താസറും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. കൊളംബോ സിറ്റിയുടെ രണ്ടാമത്തെ വനിതാ മേയറാണ് ബല്‍ത്താസര്‍. ബ്രസീലിയന്‍ അസോസിയേഷന്‍ ഓഫ് മുനിസിപ്പാലിറ്റീസിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായ എഡ്വേര്‍ഡ് ടെഡ്യൂവാണ് മേയര്‍മാരുടെ സമ്മേളനത്തില്‍ പങ്കെടുക്കുന്ന മറ്റൊരു പ്രമുഖന്‍. ബ്രസീലിലെ സാവോ പോളോയിലെ വഴ്‌സിയ പൗലിസ്റ്റ മുനിസിപ്പാലിറ്റിയുടെ മുന്‍ മേയര്‍കൂടിയാണ് അദ്ദേഹം. വഴ്‌സിയ പൗലിസ്റ്റ നഗരത്തെ ഒരു വ്യാവസായിക ഹബ്ബ് ആയി വളര്‍ത്തുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്.Also read:‘ഫെഡറലിസം തകർന്നാൽ രാജ്യത്തിന്‍റെ ഐക്യത്തെയും അഖണ്ഡതയെയും ബാധിക്കും’; ബിജെപിയുടെ ശ്രമം അത് തകർക്കാനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മാലി ദ്വീപില്‍ നിന്നുള്ള മാലി മേയര്‍ ആദം അസിം ഗതാഗതം, കെട്ടിടനിര്‍മ്മാണം, ട്രേഡിങ്, ജല ശുദ്ധീകരണം, സീവേജ സംസ്‌കരണം തുടങ്ങിയ മേഖലകളിലെ ദേശീയ ഏജന്‍സികള്‍ക്കു നേതൃത്വം നല്‍കി പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്. നേപ്പാളിലെ നില്‍ക്കാന്ദ മുനിസിപ്പാലിറ്റി മേയര്‍ ഭിം പ്രസാദ് ദുംഗാന, താരകേശ്വര്‍ മുനിസിപ്പാലിറ്റി മേയര്‍ കൃഷ്ണ ഹരി മഹര്‍ജന്‍, രത്‌നനഗര്‍ മുനിസിപ്പാലിറ്റി മേയര്‍ പ്രഹ്ലാദ് സപ്‌കോട്ട എന്നിവരാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്ന മറ്റു പ്രമുഖര്‍. നില്‍ക്കാന്ദ മുനിസിപ്പാലിറ്റിയിലെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച് പുതിയ നഗരവികസന പദ്ധതികള്‍ക്ക് രൂപം നല്‍കിയത് ഭിം പ്രസാദ് ദുംഗാനയുടെ നേതൃത്വത്തിലാണ്.താരകേശ്വര്‍ മുനിസിപ്പാലിറ്റി മേയര്‍ കൃഷ്ണ ഹരി മഹര്‍ജന്റെ നേതൃത്വത്തില്‍ ലിംഗ സമത്വം ഉറപ്പാക്കുന്നതിന്റെയും ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗക്കാര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ അവസാനിപ്പിക്കുന്നതിന്റെയും ഭാഗമായി ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗക്കാര്‍ക്ക് പ്രതിമാസം 5000 രൂപ അലവന്‍സ് അനുവദിക്കുന്നതുള്‍പ്പെടെയുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കി. താരകേശ്വറിലെ ധര്‍മ്മസ്ഥലിയില്‍ രാജ്യത്തെ ആദ്യ സുസ്ഥിര വികസന മാതൃകാ ഗ്രാമം പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ചതും അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്.മാലിന്യസംസ്‌കരണ – പരിസ്ഥിതി ശുചീകരണ മേഖലകളില്‍ രത്‌നനഗര്‍ മുനിസിപ്പാലിറ്റിക്ക് യുണൈറ്റഡ് സിറ്റീസ് ലോക്കല്‍ ഗവണ്‍മെന്റ് ഏഷ്യ-പസഫിക്കിന്റെ 5000 യുഎസ് ഡോളര്‍ ക്യാഷ് അവാര്‍ഡ് നേടിക്കൊടുക്കാന്‍ മേയര്‍ പ്രഹ്ലാദ് സപ്‌കോട്ടയുടെ ഭരണ നേതൃത്വത്തിനു സാധിച്ചു. മാലിന്യ സംസ്‌കരണത്തിനുള്ള ദേശീയ പുരസ്‌കാരങ്ങളും രത്‌നനഗര്‍ മുനിസിപ്പാലിറ്റിയെത്തേടിയെത്തി. അര്‍ബന്‍ കോണ്‍ക്ലേവിന്റെ രണ്ടാം ദിവസമായ സെപ്റ്റംബര്‍ 13ന് രാവിലെ ഒന്‍പത് മുതല്‍ 12.30 വരെ ഗ്രാന്‍ഡ് ഹയാത്ത് കണ്‍വെന്‍ഷന്‍ സെന്ററിലാണ് മേയര്‍മാരുടെ സമ്മേളനം സംഘടിപ്പിക്കുന്നത്. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള മേയര്‍മാരെക്കൂടാതെ ഇന്ത്യയിലെ വിവിധ മുനിസിപ്പല്‍ കോര്‍പറേഷന്‍ മേയര്‍മാരും കേരളത്തിലെ ആറു കോര്‍പറേഷനുകളുടെ മേയര്‍മാരും പങ്കെടുക്കും.The post കേരള അര്‍ബന്‍ കോണ്‍ക്ലേവ് 2025; പങ്കെടുക്കാനെത്തുന്നത് നഗരവികസനത്തില്‍ മാതൃക കാട്ടിയ മേയര്‍മാര്‍ appeared first on Kairali News | Kairali News Live.