മുഖ്യമന്ത്രിയ്‌ക്കെതിരായ ഷാഫി പറമ്പിലിന്റെ മോശം വാക്കുകള്‍ വെളിവാക്കുന്നത് തരംതാണ കോണ്‍ഗ്രസ് സംസ്‌ക്കാരം: മന്ത്രി വി ശിവന്‍കുട്ടി

Wait 5 sec.

മുഖ്യമന്ത്രിയ്‌ക്കെതിരെ മോശം വാക്കുകള്‍ ഉപയോഗിച്ച ഷാഫി പറമ്പില്‍ വെളിവാക്കിയത് തരംതാണ കോണ്‍ഗ്രസ് സംസ്‌ക്കാരമാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി സര്‍ക്കാരിനെയും ആഭ്യന്തര വകുപ്പിനെയും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് എം പിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും മന്ത്രി ആരോപിച്ചു. കേരള പൊലീസ് രാജ്യത്തിന് തന്നെ മാതൃകയായ ഒരു സേനയാണ്, ആ പൊലീസ് സേനയുടെ മനോവീര്യം തകര്‍ക്കുന്ന പ്രസ്താവനകളില്‍ നിന്ന് പ്രതിപക്ഷ നേതാക്കള്‍ പിന്തിരിയണമെന്നും മന്ത്രി ആവശ്യപ്പെട്ടു.പൊലീസിലെ ഏതാനും ചില ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന ഒറ്റപ്പെട്ട സംഭവങ്ങളെ സര്‍ക്കാര്‍ ഒരു കാരണവശാലും പ്രോത്സാഹിപ്പിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കാറുണ്ട്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഇപ്പോഴത്തെ സംഭവത്തില്‍ സ്വീകരിച്ച നടപടികളെന്നും മന്ത്രി പറഞ്ഞു.Also read – ‘ഫെഡറലിസം തകർന്നാൽ രാജ്യത്തിന്‍റെ ഐക്യത്തെയും അഖണ്ഡതയെയും ബാധിക്കും’; ബിജെപിയുടെ ശ്രമം അത് തകർക്കാനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻപൊലീസിനെ മൊത്തത്തില്‍ ഗുണ്ടകളായി ചിത്രീകരിക്കുന്നതും മുഖ്യമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതും ഒരു ജനപ്രതിനിധിക്ക് ചേര്‍ന്നതല്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. സാമൂഹ്യ വിരുദ്ധ ശക്തികളെ നിലയ്ക്ക് നിര്‍ത്താന്‍ ജനമൈത്രി പൊലീസ് മുന്നോട്ട് വരുമ്പോള്‍, പോലീസ് സേനയെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങളാണ് പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. സംസ്ഥാനത്ത് ക്രമസമാധാനം ഭദ്രമാണെന്നും, അതിന് തടസ്സമുണ്ടാക്കാന്‍ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരം പ്രസ്താവനകളിലൂടെ പൊതുസമൂഹത്തില്‍ തെറ്റിദ്ധാരണ പരത്താനാണ് ഷാഫി പറമ്പില്‍ ശ്രമിക്കുന്നതെന്നും മന്ത്രി ആരോപിച്ചു.The post മുഖ്യമന്ത്രിയ്‌ക്കെതിരായ ഷാഫി പറമ്പിലിന്റെ മോശം വാക്കുകള്‍ വെളിവാക്കുന്നത് തരംതാണ കോണ്‍ഗ്രസ് സംസ്‌ക്കാരം: മന്ത്രി വി ശിവന്‍കുട്ടി appeared first on Kairali News | Kairali News Live.