കാർഷിക സർവ്വകലാശാലയിലെ അന്യായ ഫീസ് വർധനവ്; വി സി ബി. അശോകിന്‍റെ വസതിയിലേക്ക് എസ് എഫ് ഐ മാർച്ച്

Wait 5 sec.

കാർഷിക സർവ്വകലാശാലയിലെ അന്യായ ഫീസ് വർധനവിനെതിരെ എസ് എഫ് ഐ. കാർഷിക സർവകലാശാല വി സി ബി. അശോകിന്‍റെ തിരുവനന്തപുരത്തെ വസതിയിലേക്ക് എസ് എഫ് ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. പ്രതിഷേധ സൂചകമായി എസ് എഫ് ഐ പ്രവർത്തകർ വസതിയുടെ ഗേറ്റിനു മുന്നിൽ പോസ്റ്റർ പതിച്ചു. പ്രതിഷേധിച്ച എസ് എഫ് ഐ ജില്ലാ സെക്രട്ടറി നന്ദൻ, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ ആയ ആഷിക് പ്രദീപ്, ആനന്ദ് എ പി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. മുന്നറിയിപ്പ് ഇല്ലാതെ മൂന്നിരട്ടി ഫീസാണ് സർവകാശാല വർദ്ധിപ്പിച്ചത്. ഫീസ് വർധനവ് പിൻവലിച്ചില്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്ക് പോകാനാണ് എസ് എഫ് ഐ തീരുമാനം.ALSO READ; മുഖ്യമന്ത്രിയ്‌ക്കെതിരായ ഷാഫി പറമ്പിലിന്റെ മോശം വാക്കുകള്‍ വെളിവാക്കുന്നത് തരംതാണ കോണ്‍ഗ്രസ് സംസ്‌ക്കാരം: മന്ത്രി വി ശിവന്‍കുട്ടിNEWS SUMMARY: SFI Thiruvananthapuram District Committee organized a protest march to the residence of the University’s VC B Ashok, against the unfair fee hike at the Agricultural University.The post കാർഷിക സർവ്വകലാശാലയിലെ അന്യായ ഫീസ് വർധനവ്; വി സി ബി. അശോകിന്‍റെ വസതിയിലേക്ക് എസ് എഫ് ഐ മാർച്ച് appeared first on Kairali News | Kairali News Live.