ബസ് കത്തിച്ചു, ട്രെയിനുകള്‍ തടഞ്ഞു, 300 പേര്‍ അറസ്റ്റില്‍; ഫ്രാന്‍സില്‍ സര്‍ക്കാരിനെതിരെ പ്രക്ഷോഭം ശക്തം

Wait 5 sec.

ഫ്രാന്‍സില്‍ സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ പ്രതിഷേധ കടല്‍. പാരീസിലും ഫ്രാന്‍സിന്റെ പലയിടങ്ങളിലുമായി പ്രതിഷേധകാര്‍ റോഡുകള്‍ ഉപരോധിക്കുകയും ബസ് കത്തിക്കുകയും ട്രെയിനുകള്‍ തടയുകയും ചെയ്തു. 300ഓളം പേര്‍ അറസ്റ്റിലാവുകയും ചെയ്തു. പതിനായിരങ്ങളാണ് സര്‍ക്കാരിനെതിരെ പ്രക്ഷോഭവുമായി തെരുവിലിറങ്ങിയത്. പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഏറ്റമുട്ടുകയും പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു. ‘എല്ലാം തടയുക'(Block Everything) എന്ന മുദ്രാവാക്യമുയര്‍ത്തി സോഷ്യല്‍ മീഡിയയിലും പ്രതിഷേധം ശക്തമാണ്.Also read – താരിഫ് യുദ്ധത്തിൽ വീണ് തപാൽ മേഖലയും; 88 പോസ്റ്റൽ ഓപ്പറേറ്റർമാർ യുഎസിലേക്കുള്ള സേവനങ്ങൾ നിർത്തിവച്ചുറെന്നെസില്‍ പ്രതിഷേധക്കാര്‍ ഒരു ബസ് കത്തിച്ച വിവരവും ട്രെയിന്‍ ഗതാഗതം തടസ്സപ്പെടുത്തിയ വിവരവും ആഭ്യന്തര മന്ത്രി ബ്രൂണോ റെറ്റെയിലോ ആണ് പുറത്തുവിട്ടത്. 80,000 പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നെങ്കിലും ഫലം കണ്ടില്ല,പ്രതിഷേധക്കാര്‍ വിവിധ പ്രദേശങ്ങളില്‍ ബാരിക്കേഡുകള്‍ തകര്‍ത്തെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി. തിങ്കളാഴ്ച പാര്‍ലമെന്റിലെ വിശ്വാസവോട്ടെടുപ്പില്‍ പ്രധാനമന്ത്രി ഫ്രാന്‍സ്വ ബെയ്റോ പരാജയപ്പെട്ടതിന് പിന്നാലെയാണ് ഫ്രാന്‍സില്‍ പ്രതിഷേധങ്ങള്‍ക്ക് തുടക്കമായത്. A nationwide day of disruption has started in France, “Bloquons Tout” (Block Everything). Triggered by new austerity measures, the call demands a total halt to work, consumption & banking activity — “We don’t pay. We don’t consume. We don’t work.”Stay tuned. #BloquonsTout pic.twitter.com/UUXWUHQf6b— UNICORN RIOT (@UR_Ninja) September 10, 2025 The post ബസ് കത്തിച്ചു, ട്രെയിനുകള്‍ തടഞ്ഞു, 300 പേര്‍ അറസ്റ്റില്‍; ഫ്രാന്‍സില്‍ സര്‍ക്കാരിനെതിരെ പ്രക്ഷോഭം ശക്തം appeared first on Kairali News | Kairali News Live.